21 January 2026, Wednesday

Related news

June 26, 2025
May 21, 2025
May 17, 2025
April 16, 2025
March 20, 2025
March 20, 2025
March 16, 2025
March 16, 2025
November 25, 2024
January 14, 2024

ലഹരി വിരുദ്ധ ക്യാമ്പ്‌ സംഘടിപ്പിച്ചു

Janayugom Webdesk
ഷാര്‍ജ
May 21, 2025 9:44 pm

‘ലഹരിയിലൊടുങ്ങുന്ന യൗവ്വനം’ എന്ന വിഷയത്തില്‍ വടകര എന്‍ആര്‍ഐ ഫോറം ഷാര്‍ജ ലഹരി വിരുദ്ധ ക്യാമ്പ്‌ സംഘടിപ്പിച്ചു.
മുന്‍ കേരള പൊലീസ്‌ സൂപ്രണ്ട്‌ പി പി സദാനന്ദന്‍ അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ സേവനത്തിനിടയിലെ അനുഭവങ്ങള്‍ പങ്കുവെച്ച്‌ ലഹരിക്കെതിരെ ബോധവത്‌കരണ ക്ലാസ്‌ നടത്തി. പ്രമുഖ മനോരോഗ വിദഗ്‌ദനായ ഡോ. ഷാജു ജോര്‍ജിന്റെ സ്ലൈഡ്‌ പ്രദര്‍ശനത്തോടെയുള്ള വിഷയാവതരണവും ഏറെ ശ്രദ്ധേമായി. പ്രസിഡന്റ് അബ്ദുള്ള മല്ലച്ചേരിയുടെ അധ്യക്ഷതയില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ്‌ പ്രസിഡന്റ് മുഹമ്മദ്‌ പാളയാട്‌ ലഹരി വിരുദ്ധ വാചകം ചൊല്ലിക്കൊടുത്തു. 

പ്രഭാഷകര്‍ക്കുള്ള ഉപഹാരങ്ങള്‍ മിഡില്‍ ഈസ്റ്റ്‌ ഫര്‍ണിച്ചര്‍ എം ഡി അഫ്‌സല്‍ ചിറ്റാരി സമ്മാനിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റര്‍ ഹരിലാല്‍ ആശംസ നേര്‍ന്നു സംസാരിച്ചു. ജനറല്‍ സെക്രട്ടറി സുജിത്ത്‌ ചന്ദ്രന്‍ സ്വാഗതവും സത്യന്‍ പള്ളിക്കര നന്ദിയും പറഞ്ഞു. നാസര്‍ വരിക്കോളി, നസീര്‍ ടി, ലക്ഷ്‌മണന്‍ മൂലയില്‍, അജിന്‍ ചാത്തോത്ത്‌, സി കെ കുഞ്ഞബ്ദുള്ള, ഹമീദ്‌ മദീന, ബിജി പി പി, ജ്യോതിഷ്‌ കുമാര്‍ എന്നിവരും വനിതാ വിഭാഗം പ്രവര്‍ത്തകരും പരിപാടിക്ക്‌ നേതൃത്വം നല്‍കി. ലഹരിക്കെതിരെയുള്ള സന്ദേശവുമായി വനിതാ വിഭാഗം പ്രവര്‍ത്തകരുടെയും കുട്ടികളുടെയും കലാപ്രകടനവും അരങ്ങേറി.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.