
സൌമ്യവധക്കേസ് പ്രതിയും കൊടുംകുറ്റവാളിയുമായ ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ പ്രത്യേക അന്വേഷണത്തിനായി നിയോഗിച്ച സംഘം ഇന്ന് കണ്ണൂരിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് സംഘം എത്തുന്നത്. അന്വേഷണത്തിൽ ഉന്നത ജയിൽ ഉദ്യോഗസ്ഥരുടേതടക്കം മൊഴികൾ രേഖപ്പെടുത്തും. ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനായി എത്തുന്നത്.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിലൂടെ സംഭവിച്ചത് ഗുരരുതര വീഴ്ചയാണെന്ന് ആരോപണം ഉയർന്നിരുന്നു. മുഖ്യമന്ത്രിയാണ് സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയത്. സൌമ്യവധക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്നതിനിടെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. ആറ് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളെ തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നും കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.