
തിരുവോണ ദിവസം കൊല്ലത്ത് ദളിത് കുടുംബത്തിന് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം. ലഹരി സംഘത്തിൻ്റെ അസഭ്യവിളി ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം. ആക്രമണത്തിൽ കുട്ടികളടക്കം 11 പേർക്ക് പരുക്കേറ്റു. വീട് കയറിയാണ് സംഘം ആക്രമണം നടത്തിയത്. തിരുവോണ ദിവസം വീട്ടിൽ വിരുന്നെത്തിയ ബന്ധുക്കൾക്കടക്കം മർദനമേറ്റു. സംഭവത്തിൽ 18 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 25 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്.
ചവറ സ്വദേശിനി നാഗലക്ഷ്മിക്കും കുടുംബത്തിനും നേരെയായിരുന്നു ആക്രമണം. തിരുവോണ ദിവസം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. വീടിനു മുന്നിലൂടെ ബൈക്കുകളിൽ പോയ ലഹരിസംഘം സ്ത്രീകളെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം ആക്രമണം നടത്തുകയായിരുന്നു. ചെറിയ കുട്ടികളടക്കം മർദനത്തിന് ഇരയായി. സംഭവത്തിൽ 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ ജനൽ ചില്ലുകളടക്കം ലഹരി സംഘം അടിച്ചു തകർത്തു. ജാതി പറഞ്ഞായിരുന്നു മർദനമെന്ന് കുടുംബം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.