
കൊലപാതക കേസിൽ അറസ്റ്റിലായ യുവാവ് പൊലീസിന് മൃതദേഹങ്ങൾ കാണിച്ചുകൊടുത്തതിന് പിന്നാലെ ആത്മഹത്യ ചെയ്തു. ഝാർഖണ്ഡ് ഗിരിഹദ് ജില്ലയിൽ ഖർസാൻ ഗ്രാമവാസിയായ ശ്രീകാന്ത് ചൗധരിയാണ് ആത്മഹത്യ ചെയ്തത്. പ്രണയബന്ധത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കാമുകിയെയും സുഹൃത്തായ യുവതിയെയും കൊലപ്പെടുത്തിയ ചൗധരി മൃതദേഹം വനത്തിൽ ഒളിപ്പിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഗ്രാമവാസിയായ സോണിയ ദേവിയും(23) ശ്രീകാന്ത് ചൗധരിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. മുമ്പ് മൂന്നുവട്ടം വിവാഹിതയായിരുന്നു സോണിയ ദേവി. ഇവരുടെ അവസാനത്തെ ഭർത്താവ് നിലവിൽ കൊലപാതക കേസിൽ ജയിൽ കഴിയുകയാണ്. ഇതിനിടെയാണ് ശ്രീകാന്തുമായി പ്രണയത്തിലാകുന്നത്.
മുംബെയിൽ സിനിമ മേഖലയിലെ തൊഴിലാളിയായിരുന്നു ശ്രീകാന്ത്. സോണിയ ദേവിക്ക് മറ്റ് പുരുഷൻമാരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഗിരിഹദ് സബ് ഡിവിഷണൽ പോലീസ് ഓഫീസർ രാജേന്ദ്ര പ്രസാദ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ഗ്രാമത്തിന് സമീപമുള്ള വനത്തിലേക്ക് യുവതിയെ ഇയാൾ വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരുടെയും സുഹൃത്തായ മറ്റൊരു യുവതിയും സോണിയ ദേവിക്കൊപ്പം വനത്തിലെത്തി. വാക്കുതർക്കത്തെ തുടർന്ന് സോണിയ ദേവിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പ്രതി ദൃക്സാക്ഷിയായ മധ്യവയസ്കയായ സുഹൃത്തിനെയും പിന്നാലെ കൊലപ്പെടുത്തി. മൃതദേഹങ്ങൾ വനത്തിൽ ഒളിപ്പിക്കുകയും ചെയ്തു.
യുവതികളെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ, നടത്തിയ അന്വേഷണത്തിൽ ശ്രീകാന്ത് ചൗധരി അറസ്റ്റിലായി. ഗ്രാമത്തിന് സമീപത്തെ ഗോൾഗോ പഹാരി വനമേഖലയിൽ ഒളിപ്പിച്ച മൃതദേഹങ്ങൾ ഇയാൾ പോലീസിന് കാണിച്ച് നൽകുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.