
ചിറയിൻകീഴിൽ വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൊടിയന്റെമുക്ക് സുനിത ഭവനിൽ സുധീഷ് കുമാറിന്റെയും ലതയുടെയും മകൾ അനഘ സുധീഷിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുമ്പ സെന്റ് സേവിയേഴ്സ് കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ് അനഘ.
വെള്ളിയാഴ്ച രാവിലെയാണ് അനഘയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ ലതയാണ് അനഘയെ വീടിനുള്ളിൽ മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് നടക്കാനിരുന്ന സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമില്ല എന്നു മാത്രമാണ് കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നത്. പഠിക്കുന്ന സ്ഥാപനത്തിൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടോ എന്ന് അറിയില്ല. ചിറയിൻകീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അനഘയുടെ അച്ഛൻ സുധീഷ് കുമാര്‍ വിദേശത്താണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധങ്ങൾക്ക് വിട്ടുകൊടുത്തു. രാത്രി അച്ഛൻ സുധീഷ് നാട്ടിലെത്തിയതിനുശേഷം വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.