23 January 2026, Friday

Related news

January 22, 2026
January 21, 2026
December 14, 2025
November 21, 2025
November 17, 2025
November 4, 2025
October 5, 2025
September 25, 2025
September 24, 2025
September 20, 2025

‘ഭാരതാംബയെ എതിർക്കുന്നവർ അയ്യപ്പഭക്തരായി നടിക്കുന്നു’; ആഗോള അയ്യപ്പ സംഗമത്തിനെതിരെ പരോക്ഷ വിമർശനവുമായി ഗവർണർ

Janayugom Webdesk
കോഴിക്കോട്
September 25, 2025 8:54 pm

ആഗോള അയ്യപ്പ സംഗമത്തിനെതിരെ പരോക്ഷ വിമർശനവുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭാരതാംബയെ എതിർക്കുന്നവർ അയ്യപ്പഭക്തരായി നടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയൊരു ഭാവം യഥാർത്ഥത്തിൽ അവരുടെ മനസിൽ ഉണ്ടെങ്കിൽ എന്തുകൊണ്ടത് ജനങ്ങളോട് തുറന്നു പറയാന്‍ തയ്യാറാകുന്നില്ല. അവർക്ക് ഈ സംസ്കാരം എവിടെ നിന്ന് കിട്ടിയെന്ന് അറിയില്ല.

 

അവരുടെ മനസ്സ് പരിശുദ്ധമാണെന്ന് കരുതുന്നില്ല, പരിശുദ്ധരാണെങ്കിൽ നിലപാട് മാറ്റം തുറന്നുപറയണമെന്നും ഗവർണർ കൂട്ടിച്ചേർത്തു. രാഷ്ടട്രീയ നേട്ടത്തിന് വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നതെന്നും എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭാരത് മാതയും ഗുരുപൂജയുമൊന്നും രാഷ്ട്രീയമല്ലെന്നും രക്തത്തിൽ അലിഞ്ഞു ചേർന്ന സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.