23 January 2026, Friday

Related news

January 21, 2026
January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026

യുവാവിനെ തട്ടികൊണ്ട് പോയി മുറിയില്‍ പൂട്ടിയിട്ട് മർദ്ദിച്ച കേസ്; പ്രതികൾ പിടിയിൽ

Janayugom Webdesk
ഹരിപ്പാട് 
October 5, 2025 6:50 pm

യുവാവിനെ തട്ടി കൊണ്ട് പോയി മുറിയില്‍ മണിക്കൂറുകളോളം പൂട്ടിയിട്ട് ക്രൂരമായി മർദിച്ച കേസിലെ പ്രതികൾ പിടിയിൽ. കൊലക്കേസ് പ്രതിയായ യദുകൃഷ്ണൻ, നിരവധി കൊലപാതക ശ്രമ കേസിലെ പ്രതിയായ ഫാറൂഖ്, അശ്വിൻ എന്നിവരെയാണ് ഹരിപ്പാട് ഐഎസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്തിൽ ഉള്ള സംഘം പിടികൂടിയത്. ഉച്ചക്ക് ശേഷം ജോലി കഴിഞ്ഞുവന്ന വിഷ്ണുവിനെ തടഞ്ഞുനിർത്തി മുറിയില്‍ കൊണ്ട് പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആ സമയം മുറിയിലുണ്ടായിരുന്ന മറ്റ് രണ്ടു കുട്ടികളേയും ഉപദ്രവിക്കുന്നുണ്ടായിരുന്നു. വിഷ്ണുവിന്റെ ഫോണ്‍, ബൈക്കിന്റെ താക്കോല്‍, കഴുത്തിൽ കിടന്ന രണ്ട്പവന്റെ സ്വർണമാല, കൈയ്യിൽ കിടന്ന അര പവന്റെ ചെയ്ന്‍, കാതിൽ കിടന്ന റിംഗ്, സ്മാർട്ട് വാച്ച്, ഇട്ടിരുന്ന വസ്ത്രവും ഊരി വാങ്ങി. 15,000 രൂപ തന്നാൽ വിഷ്ണുവിനെ വിടാമെന്നും പറഞ്ഞു. പണം വിഷ്ണുവിന്റെ കൈയ്യിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ ആരോടെങ്കിലും ചോദിച്ച് പണം ഗൂഗിൾ പേയിൽ അയപ്പിക്കാൻ പറഞ്ഞു. രാത്രിയോടെ പലരെയും വിളിച്ചു പണം കടമായി അയക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വേറെ എന്തേലും പറഞ്ഞാൽ കൊന്നു കളയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. 

15,000 രൂപ ഗൂഗിൾ പേ വഴി ഇവർ പറഞ്ഞ നമ്പറിലേക്കു അയച്ചു. വീണ്ടും വിഷ്ണുവിനെയും അവിടെ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെയും ഉപദ്രവിച്ചു. രാത്രിയില്‍ ഒരാൾ വിഷ്ണുവിന്റെ ബൈക്കുമായി പോയി ഭക്ഷണം മേടിച്ചുകൊണ്ട് വന്നു കഴിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ യദുകൃഷ്ണനും കൂട്ടത്തിലെ ഒരാളുമായി വാക്ക് തർക്കം ഉണ്ടാവുകയും യദുകൃഷ്ണൻ കമ്പി വടി കൊണ്ട് മറ്റേ ആളെ അടിക്കുകയും ചെയ്തു. അയാൾ അവിടെ നിന്നും ഇറങ്ങി ഓടി അയാളെ പിടിക്കാൻ വേണ്ടി ഫാറൂഖും യദു കൃഷ്ണയും കൂടി പിറകെ ഓടി. ആ സമയം കൊണ്ട് റൂമിലുണ്ടായിരുന്ന കുട്ടികളും വിഷ്ണുവും ഓടി രക്ഷപെടുകയായിരുന്നു .മെയിൻ റോഡിൽ എത്തിയ ശേഷം കൂട്ടുകാരനെ വിളിച്ചു വരുത്തിയാണ് വിഷ്ണു ഹോസ്പിറ്റലിൽ പോയത്. വിഷ്ണുവിന്റെ ചെവിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. 

തലക്കും മറ്റും പരിക്കുണ്ടായിരുന്നതിനാൽ വിഷ്ണുവിനെ വണ്ടാനം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. യദുകൃഷ്ണൻ പണം നല്‍കാത്തതിന്റെ പേരിൽ ഒരു ബംഗ്ലാദേശ് യുവാവിനെ കുത്തികൊന്ന കേസിലെ പ്രതിയാണ്. ഇയാൾക്കെതിരെ സമാന രീതിയിലുള്ള മൂന്ന് കേസുകളുണ്ട്. കൂടാതെ കൊലപാതക കേസ് ഉൾപ്പടെ 11 കേസിലെ പ്രതിയാണ്. ഇയാളെ പൊലീസ് സാഹസികമായാണ് പിടികൂടിയത്. അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിൽ ഇറങ്ങിയത്. ഫാറൂക്കിനെതിരെയും തട്ടിക്കൊണ്ടു പോകൽ കൊലപാതക ശ്രമം ഉൾപ്പടെ നിരവധി കേസ് ഉണ്ട്. ഈ വർഷം ഹരിപ്പാട് അമ്പലത്തിനു മുന്നിൽ വെച്ചു ഒരു ചെറുപ്പകാരനോട് പണം ചോദിച്ചു കൊടുക്കാത്തതിന്റെ പേരിൽ അയാളെ കുത്തിയ കേസിൽ ജയിലിലായിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.