
ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി വച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറിപ്പില്‍ പരാമര്‍ശിക്കുന്ന എന്‍എം എന്നയാള്‍ക്കെതിരെ പ്രേരണകുറ്റം ചുമത്തി പൊലീസ്.ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്ന എന്‍എം എന്നയാളെ പ്രതിചേര്‍ത്ത് തമ്പാനൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത് . യുവാവിന്റെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്‍എം എന്ന ആളെ തിരിച്ചറിഞ്ഞ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ആദ്യം അസ്വഭാവിക മരണത്തിനായിരുന്നു കേസ് എടുത്തത്. ആർഎസ്എസ് ശാഖയിൽ വച്ച് ക്രൂരമായ ലൈംഗികപീഡനത്തിനിരയായി എന്നാണ് യുവാവ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. നാലുവയസുമുതൽ തന്നെ നിരന്തരം ബലാത്സംഗത്തിന് ഇരയാക്കുന്നുവെന്നും പോസ്റ്റിലുണ്ട്.
മരിക്കുന്നതിന് മുൻപ് ഇൻസ്റ്റാഗ്രാമിൽ ഷെഡ്യൂൾ ചെയ്ത് വച്ച പോസ്റ്റിലാണ് യുവാവ് ആർഎസ്എസ് ശാഖയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ അനുഭവത്തെക്കുറിച്ച് എഴുതിയത്. നിരവധി കുട്ടികൾ ആർഎസ്എസ് ശാഖയിൽ ബലാത്സംഗം ചെയ്യപ്പെടുന്നുവെന്നും കുറിപ്പിലുണ്ട്. തന്നെ ബലാത്സംഗം ചെയ്ത ആളെക്കരണമാണ് ഒസിഡി എന്ന അസുഖം വന്നത്. നിരവധി മാനസിക പ്രശ്നങ്ങൾക്കും പാനിക് അറ്റാക്കുകൾക്കും ഇത് കാരണമായി. താൻ ലോകത്ത് ഇത്രയധികം വെറുക്കുന്ന ഒരു സംഘടന വേറെ ഇല്ലെന്നും യുവാവിന്റെ കുറിപ്പിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.