
ദീപാവലി ദിവസം രാവിലെയും ഡല്‍ഹിയിലെ വായു ഗുണനിലവാരം വളരെ മോശം നിലയില്‍. ആളുകള്‍ പടക്കം പൊട്ടിച്ചതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ 8ന് നഗരത്തില്‍ മൊത്തം വായു ഗുണനിലവാര സൂചിക 335 എക്യൂഐ ആണ് രേഖപ്പെടുത്തിയത്. പടക്കം പൊട്ടിച്ചതോടെ കടുത്ത ശബ്ദമലിനീകരണത്തിനും കാരണമായി.ദീപാവലി ദിവസം ദേശീയ തലസ്ഥാനത്തെ പുക മൂടിയതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .
ഡൽഹിയിലെ 38 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ ഭൂരിഭാഗവും 300 ന് മുകളിൽ എക്യുഐ ലെവലുകൾ രേഖപ്പെടുത്തി. വളരെ മോശം വിഭാഗത്തിലാണ് പലയിടങ്ങളിലും വായു ഗുണനിലവാര സൂചിക. ആനന്ദ് വിഹാർ (414), വസീർപൂർ (407) എന്നിവ ഗുരുതര വിഭാഗത്തിലാണ്. ശ്രീ അരബിന്ദോ മാർഗ് (165), ഡിടിയു (198) എന്നിവിടങ്ങൾ മിതമായ വിഭാഗത്തിലുമാണ് രേഖപ്പെടുത്തിയത്.പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ ഗ്രീൻ ക്രാക്കറുകൾ അഥവാ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുവാനും ഉപയോഗിക്കുവാനും പാടുള്ളൂ എന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ദീപാവലിയുടെ തലേദിവസം രാവിലെ 6 മുതൽ വൈകുന്നേരം 7 വരെയും ഉത്സവ ദിവസം രാവിലെ 8 മുതൽ രാത്രി 10 വരെയുമാണ് പടക്കം പൊട്ടിക്കാൻ അനുമതിയുള്ളത്. പടക്കങ്ങളുടെ നിർമ്മാണം, വിൽപ്പന, ഉപയോഗം എന്നിവയ്ക്ക് മുമ്പ് പൂർണ നിരോധനം ഉണ്ടായിരുന്നു. ദീപാവലിക്കാലത്ത് ഹരിത പടക്കങ്ങൾ മാത്രം ഉപയോഗിക്കണമെന്നും ഡൽഹി നഗരത്തെ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി രേഖ ഗുപ്ത അഭ്യർഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.