
ചൈനയുടെ ഏറ്റവും പുതിയ വിമാനവാഹിനിക്കപ്പൽ ഔദ്യോഗികമായി സർവീസിൽ പ്രവേശിച്ചതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട്. തെക്കൻ ഹൈനാൻ പ്രവിശ്യയിലെ സാന്യ നഗരത്തിൽ പരിശോധനാ പര്യടനത്തിനായി പ്രസിഡന്റ് ഷി ജിൻപിങ് തായ്‌വാനെ അഭിമുഖീകരിക്കുന്ന ചൈനീസ് പ്രവിശ്യയായ ഫ്യൂജിയാന്റെ പേരിലുള്ള കപ്പലില്‍ സഞ്ചരിച്ചു. ഫ്യൂജിയാൻ ചൈനയുടെ മൂന്നാമത്തെയും തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമ്മിച്ച ആദ്യത്തെയും യുദ്ധകപ്പലാണ്. നിലവില്‍ ചെെനയുടെ പക്കലുള്ള റഷ്യന്‍ നിര്‍മ്മിത വിമാനവാഹിനിക്കപ്പലുകളായ ലിയോണിങ്, ഷാൻഡോംഗ് എന്നിവയേക്കാൾ വളരെ ഫലപ്രദമായ നാവിക ആയുധമായിരിക്കും ഫ്യൂജിയാനെന്ന് വിദഗ്ധര്‍ പറയുന്നു.
യുഎസ് നേവിയുടെ ഫോർഡ്-ക്ലാസ് കാരിയറുകളിൽ മാത്രം കാണപ്പെടുന്ന, ഫ്ലാറ്റ് ഫ്ലൈറ്റ് ഡെക്കും ടേക്ക്-ഓഫുകൾക്കുള്ള ഇലക്ട്രോമാഗ്നറ്റിക് റണ്‍വേയും ഉള്ളതിനാൽ, ഫ്യൂജിയാന് കൂടുതൽ ഭാരമേറിയ ആയുധങ്ങളുള്ള ജെറ്റ് യുദ്ധവിമാനങ്ങളെ വഹിക്കാൻ കഴിയും. കപ്പലിന്റെ പരീക്ഷണ വേളയിൽ, ചൈനീസ് നാവികസേന ജെ-35 സ്റ്റെൽത്ത് ഫൈറ്ററിന്റെ പുതിയ കാരിയർ പതിപ്പും മുൻകൂർ മുന്നറിയിപ്പ് വിമാനമായ കെജെ-600 ഉം, നിലവിലുള്ള ജെ-15 ഫൈറ്റർ ജെറ്റിന്റെ ഒരു വകഭേദവും പുറത്തിറക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.