13 January 2026, Tuesday

Related news

January 8, 2026
January 8, 2026
January 2, 2026
January 1, 2026
December 31, 2025
December 28, 2025
December 27, 2025
December 27, 2025
December 22, 2025
December 16, 2025

മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ആർഎസ്എസിൽ അംഗമാകാമെന്ന് മോഹൻ ഭഗവത്

Janayugom Webdesk
ന്യൂഡല്‍ഹി
November 10, 2025 9:43 am

മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉൾപ്പെടെ എല്ലാ മതങ്ങളിൽ നിന്നുള്ള ആളുകൾക്കും ആർഎസ്എസിൽ ചേരാമെന്നും എന്നാൽ മതപരമായ വേർതിരിവ് മാറ്റിവെച്ച് ഏകീകൃത ഹിന്ദു സമൂഹത്തിലെ അംഗങ്ങളായി ചേരണമെന്നും മോഹൻ ഭഗവത്. ആർഎസ്എസിൽ ബ്രാഹ്മണർക്കോ മറ്റ് ജാതികൾക്കോ പ്രവേശനമില്ലെന്നും ഹിന്ദുക്കൾക്ക് മാത്രമാണ് പ്രവേശനമെന്നും അദ്ദേഹം പറഞ്ഞു. ആർ‌എസ്‌എസ് സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയിലായിരുന്നു മോഹൻ ഭാഗവതിൻ്റെ പ്രതികരണം.

എല്ലാ മതവിഭാഗങ്ങളിൽ നിന്നുമുള്ള അനുയായികളും ഭാരതാംബയുടെ മക്കളായി വരുന്നിടത്തോളം ആർഎസ്എസിൽ ഭാഗമാകാം. മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ അടക്കം ആർക്കും ആർഎസ്എസിൽ വരാം. എന്നാൽ ആർഎസ്എസിൽ ഭിന്നത ഒഴിവാക്കാൻ ഭാരതാംബയുടെ മക്കളെന്ന നിലയിൽ ഏകീകൃത ഹിന്ദു സമൂഹത്തിൻ്റെ ഭാഗമാകണം. ശാഖകളിൽ പങ്കെടുക്കുന്ന ആരോടും ആർഎസ്എസ് ജാതിയോ മതമോ ചോദിക്കാറില്ല. ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീങ്ങളും ശാഖയിൽ വന്നാൽ അവരോടാരോടും ഞങ്ങൾ മതം ചോദിക്കില്ല. അവരെല്ലാം ഭാരതാംബയുടെ മക്കളാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാഷ്ട്രീയ പാർട്ടിയെയും ആർഎസ്എസ് പിന്തുണക്കുന്നില്ല. ദേശീയ താത്പര്യം അനുസരിച്ചുള്ള നയങ്ങളെയാണ് പിന്തുണക്കുന്നത്. വോട്ട് രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ആർഎസ്എസ് പങ്കെടുക്കുന്നില്ല. സമൂഹത്തെ ഒന്നിപ്പിക്കുകയാണ് ആർഎസ്എസിൻ്റെ ലക്ഷ്യം. രാഷ്ട്രീയം സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണെന്നും അതിനാലാണ് ആർഎസ്എസ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും മോഹൻ ഭഗവത് വ്യക്തമാക്കി.

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.