
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി,ജെഡിയു സഖ്യം വീണ്ടും അധികാരത്തില്‍ വരാന്‍ സാഹചര്യമൊരുക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷനും,ബിജെപിയും കൈകോര്‍ത്തതിനാലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും കൈകോര്‍ത്ത് അജണ്ടകള്‍ നടപ്പിലാക്കുമ്പോള്‍ ഇതില്‍ നിന്ന് വിഭിന്നമായി മറ്റൊരു ഫലം നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ എന്നാണ് സഞ്ജയ് റാവത്തിന്റെ ചോദ്യം. സമ്പൂര്‍ണ മഹാരാഷ്ട്ര പാറ്റേണാണ് ഇതെന്നും അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ചിരുന്നവര്‍ 50 സീറ്റുപോലും തികയ്ക്കാനാകാതെ പുറത്തായിരിക്കുന്നെന്നും റാവത്ത് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.