15 December 2025, Monday

Related news

December 13, 2025
December 13, 2025
December 12, 2025
December 11, 2025
December 10, 2025
December 7, 2025
December 4, 2025
December 2, 2025
December 2, 2025
December 2, 2025

വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയെ നോക്കി കണ്ണിറുക്കിയ പാകിസ്ഥാന്‍ സൈനിക വക്താവിന്റെ നടപടി വിവാദത്തില്‍

Janayugom Webdesk
ഇസ്ലാമാബാദ്
December 10, 2025 11:49 am

വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയെ നോക്കി കണ്ണിറുക്കിയ പാകിസ്ഥാന്‍ സൈനിക വക്താവിന്റെ നടപടി വിവാദത്തില്‍. പാകിസ്ഥാന്‍ ആര്‍മി വക്താവ് മേജര്‍ ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരിയാണ് പത്രസമ്മേളനത്തിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയെ നോക്കി കണ്ണിറുക്കിയത്. 

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കടുത്ത വിമര്‍ശനമാണ് സൈനിക വക്താവിനെതിരെ ഉയരുന്നത്. ജയിലിലായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെപ്പറ്റിയുള്ള ചോദ്യങ്ങളിൽ പ്രകോപിതനായായിരുന്നു പാകിസ്ഥാൻ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറലിന്റെ നടപടി.വനിതാ റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടി നൽകിയ ശേഷം അവരെ നോക്കി കണ്ണിറുക്കി കാണിക്കുകയായിരുന്നു. വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമർശനത്തിന് ഇടയാക്കി. ഒട്ടും പ്രൊഫഷണൽ ആയ പെരുമാറ്റമല്ല സൈനിക വക്താവിന്റേത് എന്നാണ് ഭൂരിഭാ​ഗവും വിമർശിക്കുന്നത്. യൂണിഫോമിലുള്ള ഒരാൾ ഇങ്ങനെ പരസ്യമായി ചെയ്യുന്നത് അവരുടെ സൈന്യം ഒട്ടും പ്രൊഫഷണലല്ലെന്ന വസ്തുതയാണ് വ്യക്തമാക്കുന്നതെന്നും വിമർശനങ്ങളുയരുന്നു. 

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.