23 January 2026, Friday

Related news

December 18, 2025
November 21, 2025
November 20, 2025
November 19, 2025
November 19, 2025
July 17, 2025
March 7, 2025
August 26, 2024
January 28, 2024
January 4, 2024

നിതീഷ് കുമാർ നിഖാബ് താഴ്ത്തി അപമാനിച്ച മുസ്ലിം വനിത ഡോക്ടർ ജോലി ഉപേക്ഷിക്കുന്നു

Janayugom Webdesk
പട്ന
December 18, 2025 10:18 am

മുഖ്യമന്ത്രി നിതീഷ് കുമാർ നിഖാബ് വലിച്ചു താഴ്ത്തി അപമാനിച്ച മുസ്ലിം വനിതാ ഡോക്ടർ ജോലി ഉപേക്ഷിക്കുന്നു. ബീഹാർ സ്വദേശി നുസ്രത് പർവീൺ ആണ് നിയമനക്കത്ത് കൈപ്പറ്റിയെങ്കിലും അപമാനഭാരം കാരണം ജോലി ഉപേക്ഷിക്കുന്നത്. ഈ മാസം 20 നു ജോലിയിൽ ചേരാനാണു നിയമനക്കത്ത്. നുസ്രതിനെ ആശ്വസിപ്പിച്ചു ജോലിയിൽ ചേരാൻ പ്രേരിപ്പിക്കുകയാണു കുടുംബാംഗങ്ങൾ.

ചടങ്ങില്‍ ആയുര്‍വേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി ഡോക്ടർമാർക്ക് നിയമനക്കത്ത് നൽകുന്ന ചടങ്ങിലായിരുന്നു സംഭവം. നിഖാബ് ധരിച്ച യുവതി നിയമനക്കത്ത് സ്വീകരിക്കാനെത്തിയപ്പോൾ നിതീഷ്‌കുമാർ മുഖം ചുളിച്ച് “ഇത് എന്താണ്?’ എന്ന് ചോദിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ നിഖാബ് താഴേക്ക് വലിക്കുകയായിരുന്നു. പരിഭ്രാന്തയായ യുവതിയെ ഒരു ഉദ്യോഗസ്ഥൻ ഉടൻ മാറ്റിനിർത്തുന്നതും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.