
ഉത്തർപ്രദേശിലെ ബന്ദയിൽ ഒന്നര വയസ്സുകാരനായ മകനെ കൊലപ്പെടുത്തി മൃതദേഹം യമുനാ നദിയിൽ തള്ളിയ കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫത്തേപൂർ ജില്ലയിലെ ധനുഹൻ ദേര സ്വദേശിയായ രാജേന്ദ്ര (32) എന്നയാളാണ് പിടിയിലായത്. ജനുവരി 5ന് രാത്രി തന്റെ മകൻ കാർത്തിക്കിനെ ഭർത്താവ് നിർബന്ധപൂർവ്വം കൊണ്ടുപോയെന്ന് കാട്ടി പച്‌കൗരി ഗ്രാമത്തിൽ താമസിക്കുന്ന ഭാര്യ ശാരദ നൽകിയ പരാതിയിലാണ് അറസ്റ്റ്. കുടുംബപ്രശ്നങ്ങളെത്തുടർന്ന് രാജേന്ദ്രനിൽ നിന്ന്അ അകന്നു കഴിയുകയായിരുന്നു ശാരദ.
തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം യമുനാ നദിയിൽ എറിഞ്ഞതായി രാജേന്ദ്രൻ സമ്മതിച്ചു. പ്രതി മദ്യത്തിന് അടിമയാണെന്നും ഇതിനെത്തുടർന്നുള്ള തർക്കങ്ങളാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. മൃതദേഹത്തിനായി നദിയിൽ തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച പ്രതിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.