
മുല്ലപ്പൂ റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ചുയരുന്നു. ഒരു കിലോ മുല്ലപൂവിന് 8000 രൂപയാണ് വില. 6000 രൂപക്കാണ് കർഷകരിൽ നിന്ന് കച്ചവടക്കാർ പൂ വാങ്ങുന്നത്. വ്യാഴാഴ്ച 8000 രൂപക്കാണ് കടകളിൽ നിന്ന് ആവശ്യക്കാർ മുല്ലപ്പൂ വാങ്ങിയത്. ഉൽപ്പാദനം കുറഞ്ഞതാണ് വില കൂടാനുള്ള കാരണമെന്നാണ് കർഷകർ പറയുന്നത്. ഡിസംബറിൽ മഞ്ഞുവീഴ്ച തുടങ്ങിയതോടെയാണ് കർഷകരുടെ ദുരിതം ആരംഭിച്ചത്. ചൂടുള്ള കാലാവസ്ഥയിലാണ് മുല്ലപ്പൂ വളരുക. തണുപ്പായാൽ മൊട്ടിടലും കുറയും.
പൊങ്കൽ, വിവാഹ സീസണുകളായതിനാൽ മുല്ലപ്പൂവിന് ഇപ്പോൾ ഡിമാൻഡാണ് വര്‍ധിച്ചിരിക്കുന്നത്. എന്നാൽ ആവശ്യത്തിനു വേണ്ട പൂവ് കിട്ടാനില്ല. തമിഴ്നാട്ടിൽ നിന്ന് മുല്ലപ്പൂ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.