11 February 2026, Wednesday

Related news

February 8, 2026
February 8, 2026
February 7, 2026
February 4, 2026
February 4, 2026
February 3, 2026
February 2, 2026
February 1, 2026
January 30, 2026
January 28, 2026

കോണ്‍ഗ്രസിന്റെ മഹാ പഞ്ചായത്ത് വേദിയിലെ അവഹേളനം; ശശി തരൂര്‍ സ്റ്റിയറിംങ് കമ്മിറ്റി ബഹിഷ്കരിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 22, 2026 11:50 am

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ജയിച്ച തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍ക്കായി കെപിപിസിസി സംഘടിപ്പിച്ച വിജയോത്സവം മഹാപഞ്ചായത്തിനിടെ വേദിയില്‍ തന്നെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് ശശി തരൂര്‍ സ്റ്റിയറിംങ് കമ്മിറ്റി യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നു.കൊച്ചിയിലെ സംഭത്തിന് ശേഷമാണ് ശശി തരൂര്‍ തന്റെ തീരുമാനങ്ങളില്‍ മാറ്റം വരുത്തിയത് .അപമാനിക്കപ്പെട്ടതിനെ തുടർന്ന് പ്രതിഷേധം അറിയിച്ച തരൂർ ഇന്ന് കേരളത്തിലേക്ക് മടങ്ങും. അദ്ദേഹം കോഴിക്കോട് നടക്കുന്ന പുസ്തകോത്സവത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

നേരത്തെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കേണ്ടി വരുന്നതിനാൽ പുസ്തകോത്സവത്തിലെ പരിപാടിയിൽ നിന്നും തരൂർ ഒഴിവാകാൻ തീരുമാനിച്ചിരുന്നു. എന്നാൽ കൊച്ചിയിലെ മഹാ പഞ്ചായത്തിൽ ഉണ്ടായ ദുരനുഭവത്തിന് പിന്നാലെ, ഒഴിവാക്കിയ ഈ പരിപാടിയിൽ താൻ പങ്കെടുക്കാമെന്ന് അദ്ദേഹം സംഘാടകരെ അറിയിക്കുകയായിരുന്നു.കെപിസിസി പ്രസിഡന്‍റ്​​​ സണ്ണി ജോസഫാണ് മഹാ പഞ്ചായത്തിൽ​ അധ്യക്ഷത വഹിച്ചത്.

പ്രതിപ​ക്ഷ നേതാവ്​ വിഡി.സതീശൻ, കോൺ​ഗ്രസ്​ പ്രവർത്തക സമിതി അംഗം സച്ചിൻ പൈലറ്റ്​, ​കേരള​ത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ്​ മുൻഷി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി, കോൺഗ്രസ്​ വർക്കിങ്​ കമ്മിറ്റി അംഗം രമേശ്​ ചെന്നിത്തല, കർണാടക മന്ത്രി കെജെജോർജ്​, യുഡിഎഫ്​ കൺവീനർ അടൂർ പ്രകാശ്​, എംഎം.ഹസൻ, കെ. സുധാകരൻ, കെ. മുരളീധരൻ, കൊടിക്കുന്നിൽ ​സുരേഷ്​ എംപി, ഷാനിമോൾ ഉസ്​മാൻ തുടങ്ങിയ നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെുടുത്തിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.