23 January 2026, Friday

Related news

January 23, 2026
January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026

വീട്ടിലെ പ്രസവത്തില്‍ കുഞ്ഞ് മരിച്ചു; ചികിത്സ നിഷേധിച്ചതില്‍ പൊലീസ് അന്വേഷണം

Janayugom Webdesk
തൃശൂർ
January 23, 2026 9:27 am

എടക്കഴിയൂരിൽ വീട്ടിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് ആറാം ദിവസം മരിച്ചത് മതിയായ ചികിത്സ കിട്ടാതെയെന്ന് പരാതി. മലപ്പുറം പുതുപൊന്നാനി സ്വദേശിയായ പൊതുപ്രവർത്തകൻ പാലയ്ക്കൽ ഹംസത്ത് മുഹമ്മദാണ് എടക്കഴിയൂരിലെ നവജാതശിശുവിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് പൊലീസിൽ പരാതി നൽകിയത്. 

കഴിഞ്ഞ 10നാണ് എടക്കഴിയൂർ സ്വദേശികളായ ദമ്പതിമാരുടെ ശിശു മരിച്ചത്. മാതാവിനും കുഞ്ഞിനും കുത്തിവെപ്പുകളോ വൈദ്യസഹായമോ ലഭ്യമാക്കിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ദമ്പതിമാരുടെ രണ്ടു കുട്ടികൾ നേരത്തേ മരിച്ചിരുന്നു. ഇതിലും അന്വേഷണം വേണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ദമ്പതിമാർ അക്യുപങ്ചർ ചികിത്സ പിന്തുടർന്നിരുന്നവരാണെന്നും പരാതിയിലുണ്ട്.

ഒരു വർഷം മുൻപ് ഇവരുടെ മൂന്ന് വയസ്സുള്ള മകൾ മരിച്ചതും ചികിത്സ കിട്ടാതെയാണെന്നും ഇക്കാര്യം അന്ന് പൊലീസിൽ അറിയിച്ചെങ്കിലും വേണ്ടരീതിയിൽ അന്വേഷണം നടന്നില്ലെന്നും പരാതിക്കാരൻ പറയുന്നു. എന്നാൽ വീട്ടിൽ പ്രസവിച്ചെന്ന പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നും കുഞ്ഞിന് ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും ചാവക്കാട് എസ്എച്ച്ഒ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar