2 February 2026, Monday

Related news

February 2, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
January 31, 2026
January 31, 2026

സ്വർണത്തിൽ ഇടിവ്: തിങ്കളാഴ്ച കുറഞ്ഞത് 6,640 രൂപ

Janayugom Webdesk
February 2, 2026 10:17 am

സ്വർണ വിലയിൽ കനത്ത ഇടിവ് തുടരുന്നു. തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ പവന്റെ വിലയിൽ 6,640 രൂപയാണ് കുറഞ്ഞത്. ഇതോടെ 20,040 രൂപയാണ് നാല് ദിവസത്തിനിടെ കുറഞ്ഞത്. 13,890 രൂപയാണ് ഗ്രാമിന്. 14,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം.

രാജ്യാന്തര വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 5,000 ഡോളിന് താഴെയെത്തി. 3.3 ശതമാനം ഇടിഞ്ഞ് 4,703 നിലവാരത്തിലായിരുന്നു വ്യാപാരം. വ്യാഴാഴ്ച 5,594.82 എന്ന റെക്കോഡ് ഉയരത്തിൽനിന്നാണ് ഈ താഴ്ച.

രാജ്യത്തെ കമ്മോഡിറ്റി വിപണയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1.18 ശതമാനം താഴ്ന്ന് 1,46,000 രൂപയിലെത്തി. വെള്ളിയുടെ വിലയാകട്ടെ കിലോഗ്രാമിന് 2,67,501 രൂപയുമായി. വരും ദിവസങ്ങളിലും കനത്ത ചാഞ്ചാട്ടം തുടരാനാണ് സാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.