2 February 2026, Monday

Related news

February 2, 2026
January 7, 2026
January 7, 2026
January 6, 2026
January 5, 2026
December 25, 2025
December 10, 2025
November 25, 2025
November 10, 2025
November 3, 2025

നിയമസഭയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി വി ശിവന്‍കുട്ടി

വിരട്ടല്‍ ഇങ്ങോട്ടുവേണ്ട , പ്രതിപക്ഷം മന്ത്രിമാരെ അഭസ്യം പറയുകയാണ്, ‍‍ഞങ്ങളൊന്നും ഓടുപൊളിച്ച് ഇറങ്ങി വന്നവരല്ല 
Janayugom Webdesk
തിരുവനന്തപുരം
February 2, 2026 12:24 pm

നിയമസഭയില്‍ പ്രതിപക്ഷത്തിനുനേരെ ആഞ്ഞിടച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രതിപക്ഷം നിയമസഭയില്‍ മന്ത്രിമാരെ അസഭ്യം പറയുുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ആരോപിച്ചു. പ്രതിപക്ഷം മന്ത്രിമാര്‍ക്ക് നേരെ വേണ്ടെന്നും തങ്ങളാരും ഓട് പൊളിച്ച് വന്നവരല്ലെന്നും മന്ത്രി സഭയില്‍ പറഞ്ഞു. സഭയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് മനസിലാക്കാം. പക്ഷേ നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പറയാന്‍ അവര്‍ പറയുന്നത് എന്തിനെന്ന് മന്ത്രി ചോദിച്ചു. 

റോജി എം ജോണ്‍ എംഎല്‍എയുടെ പേര് ഉള്‍പ്പെടെ പറഞ്ഞാണ് നിയമസഭയില്‍ മന്ത്രി ആഞ്ഞടിച്ചത്. തങ്ങളെ വിരട്ടാന്‍ നോക്കേണ്ട. മന്ത്രിമാരെ നോക്കി അസഭ്യം പറയാനും വിരട്ടാനും വരേണ്ട. തങ്ങളാരും ഓട് പൊളിച്ച് നിയമസഭയില്‍ വന്നവരല്ലെന്നും ജനങ്ങള്‍ തിരഞ്ഞെടുത്താണ് തങ്ങളെ ഇങ്ങോട്ട് അയച്ചതെന്നും ശിവന്‍കുട്ടി ആഞ്ഞടിച്ചു.

സ്വര്‍ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് ചൂണ്ടിക്കാട്ടി ഇന്നും മന്ത്രി ശിവന്‍കുട്ടി ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. സ്വര്‍ണക്കള്ളന്‍ ആരെന്നും ആരാണ് സോണിയയുടെ അടുത്ത് പോയതെന്നും ബ്രേസ്ലെറ്റ് വാങ്ങിയതെന്നും എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം ആഞ്ഞടിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.