
കൈക്കൂലി കേസില്‍ ചെെനീസ് മുന്‍ നീതിന്യായ മന്ത്രി ടാങ് യിജുന് ജീവപര്യന്തം തടവ് ശിക്ഷ. 2006 നും 2022 നും ഇടയിൽ ടാങ് 137 മില്യൺ യുവാനിൽ (19.71 മില്യൺ ഡോളർ) അധികം മൂല്യമുള്ള സ്വത്ത് നിയമവിരുദ്ധമായി കൈപ്പറ്റിയതായും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ആനുകൂല്യങ്ങൾ നേടുന്നതിനായി പദവി ദുരുപയോഗം ചെയ്തുവെന്നും സിയാമെൻ ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതി കണ്ടെത്തി. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും അധികാര സ്ഥാനങ്ങള്‍ വഹിക്കുന്നതിനും ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. ടാങ്ങിന്റെ എല്ലാ സ്വകാര്യ സ്വത്തുക്കളും കണ്ടുകെട്ടണമെന്നും കോടതി വിധിച്ചു. കിഴക്കൻ ഷെജിയാങ് പ്രവിശ്യയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഡെപ്യൂട്ടി മേധാവിയായാണ് ടാങ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2020 ൽ നീതിന്യായ മന്ത്രിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം ലിയോണിങ് പ്രവിശ്യയുടെ ഗവര്‍ണറായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.