13 February 2026, Friday

Related news

February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 10, 2026
February 6, 2026
February 5, 2026
January 31, 2026
January 31, 2026
January 30, 2026

യുഎസിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയുടെ പിതാവ് മരിച്ചു

Janayugom Webdesk
സിയാറ്റില്‍
February 13, 2026 8:54 pm

യുഎസിൽ പൊലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർത്ഥിനി ജാൻവി കണ്ടുലയുടെ പിതാവ് കണ്ഡുല ശ്രീകാന്ത് അന്തരിച്ചു. ജാന്‍വിയുടെ മരണത്തിനുള്ള 29 മില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാര തുക ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ശ്രീകാന്തിന്റെ മരണം. ഹൃദയാഘാതമാണ് മരണകാരണം. ആന്ധ്രാപ്രദേശിലെ കുർണൂല്‍ സ്വദേശിയാണ്. 2023 ജനുവരിയിൽ അമിതവേഗതയിലെത്തിയ പൊലീസ് കാറിടിച്ചാണ് നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയായിരുന്ന ജാൻവി കൊല്ലപ്പെട്ടത്. 

ഈ കേസിൽ കുടുംബത്തിന് 29 മില്യൺ ഡോളർ നൽകാൻ സിയാറ്റിൽ സിറ്റി കൗൺസിൽ ഉത്തരവിട്ടിരുന്നു. പകടത്തിന് പിന്നാലെ ജാൻവിയുടെ മരണത്തെ പരിഹസിച്ചുകൊണ്ട് സിയാറ്റിൽ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ സംഭാഷണം വലിയ രാജ്യാന്തര പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മകളുടെ മരണത്തിന് പിന്നാലെ നീതിക്കായുള്ള നിയമപോരാട്ടത്തിലായിരുന്നു ശ്രീകാന്ത്. മകളുടെ വേർപാടിൽ നിന്നുള്ള കടുത്ത മാനസിക വിഷമത്തിലായിരുന്നു അദ്ദേഹം എന്ന് ബന്ധുക്കൾ പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar