20 February 2026, Friday

Related news

February 20, 2026
September 1, 2025
April 7, 2025
March 30, 2025
February 28, 2024
January 21, 2024
August 14, 2023
August 14, 2023
August 10, 2023
July 11, 2023

ഹിമാചലിൽ ടോൾ നിരക്ക് വർധിപ്പിച്ചു; ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

Janayugom Webdesk
ഷിംല
February 20, 2026 11:44 am

ഹിമാചൽ പ്രദേശിൽ ഏപ്രിൽ 1 മുതൽ ടോൾ നിരക്കുകൾ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. പുതിയ സാമ്പത്തിക വർഷം മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. വാഹനങ്ങളുടെ ഇനം അനുസരിച്ച് 30 രൂപ മുതൽ 180 രൂപ വരെയാണ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹിമാചലിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളെ ഈ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വകാര്യ വാഹനങ്ങളെ വലിയ രീതിയിൽ ബാധിക്കും.

പുതുക്കിയ നിരക്ക് പ്രകാരം കാറുകൾ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ ഭാരം കുറഞ്ഞ വാഹനങ്ങൾക്ക് നിലവിലെ 70 രൂപയിൽ നിന്ന് 170 രൂപയായി ടോൾ വർദ്ധിക്കും. ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾക്കും മിനി ബസുകൾക്കും 320 രൂപയും, മൂന്ന് ആക്‌സിലുള്ള വാണിജ്യ വാഹനങ്ങൾക്ക് 600 രൂപയുമാണ് പുതിയ ഫീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.