27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

May 22, 2024
May 20, 2024
May 18, 2024
May 3, 2024
February 28, 2024
January 21, 2024
August 14, 2023
August 14, 2023
August 10, 2023
July 11, 2023

കനത്ത മഴ; ഹിമാചലില്‍ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
July 11, 2023 10:14 am

ഉത്തരേന്ത്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എന്‍ഡിആര്‍എഫിന്റെ12 സംഘങ്ങള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്. മഴക്കെടുതിയില്‍ മരിച്ചത് 20 പേരാണ്. മലയാളികളടക്കം നിരവധി വിനോദ സഞ്ചാരികള്‍ ഹിമാചലില്‍ കുടുങ്ങി കിടക്കുകയാണ്. ഇവര്‍ സുരക്ഷിതരാണെന്നും ഹോട്ടല്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഹിമാചല്‍ സര്‍ക്കാര്‍ അറിയിച്ചു. 

കസോളില്‍ കുടുങ്ങിയ തൃശൂര്‍ മെഡിക്കല്‍ കോളജിലെ 18 വിദ്യാര്‍ത്ഥികളെ ഇന്നലെ രാത്രി ഹോട്ടലിലേക്ക് മാറ്റി. കളമശേരി മെഡിക്കല്‍ കോളജിലെ 17 വനിതാ ഡോക്ടര്‍മാര്‍ നിലവില്‍ മണാലിയിലെ ഹഡിംബ ഹോം സ്റ്റെയിലാണുള്ളത്. 10 പുരുഷന്മാര്‍ കോസ്‌കാറിലെ ഡോര്‍മെട്രിയിലുണ്ട്. 6 മലയാളി മാധ്യമ പ്രവര്‍ത്തകരുടെ സംഘം മണ്ടിയില്‍ തുടരുന്നു. 400 വിനോദ സഞ്ചാരികള്‍ പലയിടങ്ങളില്‍ ആയി കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

കനത്ത മഴയില്‍ യമുന നദിയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഹരിയാനയിലും ദില്ലിയിലും പ്രളയ മുന്നറിയിപ്പ് നല്‍കി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: heavy rain; Red alert in eight dis­tricts of Himachal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.