
ഇറാന്റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻ വംശജനെന്ന് റിപ്പോർട്ട്. അബുദാബിയിലെ ഒരു ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ഏഷ്യൻ വംശജനായ ഒരാൾ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. രാജ്യത്തിന് നേരെ ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ യുഎഇ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞെങ്കിലും അബുദാബിയിലെ ജനവാസ മേഖലയിൽ പതിച്ച മിസൈൽ അവശിഷ്ടങ്ങൾ തട്ടി ഏഷ്യൻ വംശജനായ ഒരാൾ മരിക്കുകയും വസ്തുവകകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണത്തെത്തുടർന്ന് യുഎഇയിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎഇ തങ്ങളുടെ വ്യോമാതിർത്തി ഭാഗികമായി അടച്ചു. ഇതിനെത്തുടർന്ന് ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തു. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് യാത്രാ വിവരങ്ങൾ ഉറപ്പുവരുത്തണമെന്നും അധികൃതർ അറിയിച്ചു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും, റമസാൻ മാസത്തിൽ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി വ്യക്തമാക്കി. ഇറാനിയൻ ആക്രമണത്തിനെതിരേ പ്രതികരിക്കാൻ തങ്ങൾക്ക് പൂർണ അവകാശമുണ്ടെന്ന് യുഎഇ വ്യക്തമാക്കി.ആക്രമണശത്തിൽ യുഎഇ ശക്തമായി അപലപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.