23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 3, 2024
February 8, 2024
February 2, 2024
August 26, 2023
July 30, 2023
June 18, 2023
May 8, 2023
February 9, 2023
November 25, 2022
October 28, 2022

ഉത്തര്‍പ്രദേശില്‍ വീണ്ടും അരുംകൊല: 12 വയസുകാരിയെ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Janayugom Webdesk
ഷാജഹാൻപൂർ
November 25, 2022 12:49 pm

ഉത്തർപ്രദേശിലെ ഷാജഹാൻപൂരില്‍ കരിമ്പ് തോട്ടത്തിൽ 12 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മുത്തശ്ശിയോടൊപ്പം വീട്ടിൽ നിന്ന് ഏകദേശം 300 മീറ്റർ അകലെയുള്ള വയലിൽ പുല്ലുവെട്ടാന്‍ പോയ രജനി എന്ന പുഷ്പയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വെട്ടിയ പുല്ല് വീട്ടില്‍ കൊണ്ട് സൂക്ഷിക്കാന്‍ പോയ പെണ്‍കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിയിരുന്നില്ല. തുടർന്ന് മുത്തശ്ശിയും ഗ്രാമവാസികളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

മൃതദേഹം വീണ്ടെടുക്കുന്ന സമയത്ത് കുട്ടിയുടെ കൈകൾ കെട്ടിയിരുന്നതായും വസ്ത്രങ്ങൾ കേടുകൂടാതെയിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. കഴുത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ പാടുണ്ട്. കൈകൾ പിന്നിൽ നിന്ന് കെട്ടിയ നിലയിലായിരുന്നു. ഫോറൻസിക് സംഘം സംഭവസ്ഥലത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്, പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എസ്പി അറിയിച്ചു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Eng­lish Sum­ma­ry: A 12-year-old girl was found dead in UP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.