17 December 2025, Wednesday

Related news

October 10, 2025
September 7, 2025
July 7, 2025
February 20, 2025
January 12, 2025
January 12, 2025
December 1, 2024
November 11, 2024
October 28, 2024
September 1, 2024

പശ്ചിമ ബംഗാളിൽ ന്യൂമോണിയ ബാധിച്ച 13കാരിയെ ആശുപത്രിയിൽ പീഡിപ്പിച്ചു

ലാബ് ടെക്നീഷ്യൻ അറസ്റ്റിൽ
Janayugom Webdesk
കൊൽക്കത്ത 
September 1, 2024 4:33 pm

പശ്ചിമ ബംഗാളിൽ ന്യൂമോണിയ ബാധിച്ച 13കാരിയെ ആശുപത്രിയിൽ പീഡിപ്പിച്ച കേസിൽ ലാബ് ടെക്നീഷ്യൻ അറസ്റ്റിൽ . ന്യുമോണിയ ബാധിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ സിടി സ്കാനിംഗിനായി ആശുപത്രിയിൽ എത്തിച്ചത് . ഇതിനായി ആശുപത്രി ലബോറട്ടറിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ലാബിലെ ടെക്‌നീഷ്യനായ അമൻ രാജ് പീഡിപ്പിക്കുകയായിരുന്നു . സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ തുടങ്ങിയതായി പൊലീസ് അറിയിച്ചു.

 

ആശുപത്രിയിലെ ആഭ്യന്തര പരാതി കമ്മിറ്റിയും ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു . പീഡന നടന്ന സാഹചര്യത്തിൽ ആശുപത്രിയിലെ സുരക്ഷാ സംവിധാനത്തിലെ വീഴ്ചകളും ആഭ്യന്തര പരാതി കമ്മിറ്റി പരിശോധിക്കുന്നുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ആർജിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഉയരുമ്പോഴാണ് ആശുപത്രിയിൽ 13 കാരിക്ക് പീഡനം നേരിടേണ്ടിവന്നത് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.