വിവാഹം കഴിക്കാന്‍ വിസമ്മതിച്ച 19 കാരിയെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ബിഹാറിലെ കോട്‌വ ഗ്രാമത്തിലാണ് സംഭവം. കിരണ്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. തന്റെ ഇഷ്ടത്തിനൊത്ത ആണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതിനാണ് സഹോദരന്മാരും പിതാവും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പിതാവ് ഇന്ദ്രദിയോ റാമിനെയും സഹോദരന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശേഷം ഇവര്‍ മൃതദേഹം പാടത്ത് ഉപേക്ഷിച്ചതായും ഗോപാര്‍ഗഞ്ജ് പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രിയോടെയാണ് ഉറങ്ങുകയായിരുന്ന കിരണിനെ മുറിയിലെത്തി സഹോദരന്മാരും പിതാവും ചേര്‍ന്ന് കൊലപ്പെടുത്തിയത്. പിന്നീട് പാടത്ത് മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു. തൊട്ടടുത്തദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസുകാരാണ് കൃത്യം നടത്തിയവരെ കണ്ടെത്തിയത്. റാം പതിവായി മദ്യപിക്കുന്നയാളാണെന്നും മദ്യലഹരിയിലാകാം ക്രൂരകൃത്യം നടത്തിയതെന്നും ഭാര്യ കലാവതി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary: A 19-year-old girl who refused to get married was beheaded by her father and brothers
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.