23 January 2026, Friday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

ഗ്രേറ്റർ നോയിഡയിൽ 21കാരന്‍ അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു

Janayugom Webdesk
ന്യൂഡല്‍ഹി
September 11, 2023 5:00 pm

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്ന് യുവാവ്. 21 കാരനാണ് അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. സെപ്തംബർ ഏഴിന് രാത്രിയിലായിരുന്നു കൊലപാതകം നടന്നത്. വിക്രമജിത് റാവു, രാംകുമാർ എന്നിവരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. കുടുംബവുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു വിക്രമജിത് റാവു. 

സംഭവ ദിവസം രാത്രി ദങ്കൗറിലെ ബല്ലു ഖേര ഗ്രാമത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു ഫിലിം സ്റ്റുഡിയോയിൽ എത്തിയ പ്രതി ജാസ്മിൻ പിതാവിനെ അക്രമിക്കുകയും. സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന കോടാലി ഉപയോഗിച്ച് റാവുവിൻ്റെ മുഖത്തും കഴുത്തിലും തലയിലും വെട്ടുകയായിരുന്നു. നിലവിളി കേട്ട് എഴുന്നേറ്റ മുത്തച്ഛൻ രാംകുമാറിനെയും ആക്രമിച്ചു. തന്നെ തിരിച്ചറിയപ്പെടുമോ എന്ന ഭയത്താൽ ആണ് മുത്തച്ഛനേയും ഇയാള്‍ ആക്രമിച്ചത്. വെട്ടിയിട്ടും രക്ഷപ്പെടുമോ എന്ന് ഭയത്താൽ പ്രതി ചുറ്റിക കൊണ്ട് തലയിൽ പലതവണ അടിച്ചു. ആയുധങ്ങൾ ഒളിപ്പിച്ച ശേഷം വീട്ടിൽ എത്തിയ ശേഷം രക്തം പുരണ്ട വസ്ത്രങ്ങൾ കഴുകി കിടന്നുറങ്ങി. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി മൊഴി നൽകി. പൊലീസ് ആയുധങ്ങൾ കണ്ടെടുത്തു.

Eng­lish Summary:A 21-year-old man hacked his father and grand­fa­ther to death in Greater Noida
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.