5 January 2026, Monday

Related news

January 5, 2026
January 4, 2026
January 4, 2026
January 4, 2026
January 3, 2026
January 3, 2026
January 3, 2026
January 2, 2026
January 2, 2026
January 1, 2026

ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം; 60 വയസ്സുകാരന് എട്ട് വര്‍ഷം കഠിന തടവും പിഴയും

Janayugom Webdesk
തൃശൂര്‍
January 3, 2023 6:03 pm

തൃശ്ശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വയോധികന് എട്ട് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. പോക്‌സോ നിയമ പ്രകാരം തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 60 വയസ്സുകാരന്‍ ചേലക്കര പാത്തുക്കുടി മൂസ്സയെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. 2021ലാണ് കേസിന്നാസ്പദമായ സംഭവം. ബാലികയെ പീഡിപ്പിച്ച പ്രതി ഭീഷണിപ്പെടുത്തി വീണ്ടും പീഡനം ആവര്‍ത്തിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ പി അജയ് കുമാര്‍ കോടതിയില്‍ ഹാജരായത്.

Eng­lish Summary;A 60-year-old man was sen­tenced to eight years rig­or­ous impris­on­ment and a fine in poc­so case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.