കര്‍ണാടകയില്‍ അഴിമതി ആരോപണം ഉന്നയിച്ച കരാറുകാരന്റെ മരണത്തില്‍ ഗ്രാമവികസന മന്ത്രി ഈശ്വരപ്പയ്ക്ക് എതിരെ കേസെടുത്തു. ആത്മഹത്യ ചെയ്ത സന്തോഷ് പാട്ടീലിന്റെ സഹോദരന്‍ പ്രശാന്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് കേസ്.
ഈശ്വരപ്പയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് മരിച്ച സന്തോഷിന്റെ കുടുംബം. തന്റെ മരണത്തിന് ഉത്തരവാദി ഈശ്വരപ്പയാണെന്ന് അദ്ദേഹം ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു. ഈശ്വരപ്പയുടെ കൂട്ടാളികളായ ബസവരാജ്, രമേഷ് എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
ഗ്രാമവികസന പഞ്ചായത്ത് രാജ് വകുപ്പിന്റെ കീഴില്‍ പാട്ടീല്‍ നടത്തിയ നാലുകോടി രൂപയുടെ പദ്ധതിയില്‍ മന്ത്രിയുടെ കൂട്ടാളികള്‍ 40 ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടതായി പാട്ടീല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈശ്വരപ്പ ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു.
അതേസമയം മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. വിവിധയിടങ്ങളില്‍ മന്ത്രി ഈശ്വരപ്പയുടെ കോലം കത്തിച്ചു. മന്ത്രിയുടെ അറസ്റ്റ് വൈകുന്നതിനെതിരെ കോണ്‍ഗ്രസ് കര്‍ണാടക ഗവര്‍ണറെയും സമീപിച്ചിട്ടുണ്ട്.
English summary; A case has been registered against Ishwarappa
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.