28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
December 8, 2024
September 25, 2024
September 22, 2024
June 10, 2024
June 3, 2024
May 3, 2024
May 1, 2024
April 17, 2024

മുസ്ലിം ലീഗ് ലക്ഷണമൊത്ത വർഗീയ പാർട്ടി: എന്‍വൈഎല്‍

Janayugom Webdesk
കോഴിക്കോട്
December 12, 2022 9:17 pm

ഒരു മത വിഭാഗത്തിന്റെ ആളുകളെ മാത്രം ഉൾക്കൊള്ളുകയും അവർക്ക് വേണ്ടി മാത്രം മെമ്പർഷിപ്പ് നൽകുകയും മതഗ്രന്ഥം പാരായണം ചെയ്തു രാഷ്ട്രീയ സമ്മേളനം ആരംഭിക്കുകയും ചെയ്യുന്ന മുസ്ലിം ലീഗ് ലക്ഷണമൊത്ത വർഗീയ പാർട്ടിയാണെന്ന് നാഷണല്‍ യൂത്ത് ലീഗ്. മതവിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുകയും മതവികാരത്തെ മുതലെടുക്കുകയും ചെയ്തു വോട്ട് നേടി അധികാരത്തിൽ വരുന്ന മുസ്ലിം ലീഗ് മതേതര സമൂഹത്തിന് കളങ്കമാണ്.

ഒരു കുടുംബത്തിൽ പിറന്ന വരെ മാത്രം നേതൃത്വസ്ഥാനത്ത് കൊണ്ടുവന്ന് ഇസ്ലാമിക വിരുദ്ധ പ്രവാചക വിരുദ്ധ പ്രവർത്തികൾ ചെയ്യുന്ന മുസ്ലിം ലീഗ് ഇസ്ലാമിന്റെ സമത്വത്തിനും എതിരാണ്. ജന്മംകൊണ്ട് ഇസ്ലാമിൽ ആർക്കും മഹത്വമില്ല. മുസ്ലിം സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ അന്ധവിശ്വാസത്തെ ചൂഷണം ചെയ്ത് രാഷ്ട്രീയനേട്ടം കൊയ്യുകയാണ് മുസ്ലിം ലീഗ്. മുസ്ലിം സമുദായത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ എന്ന് പറയുന്നവരും അധികാരത്തിന്റെയും സമ്പത്തിന്റെയും കുടുംബ മഹിമയുടെയും മുന്നിൽ ഷണ്ഡന്മാരായി നിൽക്കുകയാണെന്നും എന്‍ വൈ എല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീർ പുയ്യനങ്ങാടി പറഞ്ഞു.

Eng­lish Sum­ma­ry: A com­mu­nal par­ty with Mus­lim League char­ac­ter­is­tics: NYL

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.