കുപ്പി വെള്ളത്തിന്വില നിർണ്ണയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതിഡിവിഷൻ ബെഞ്ചും. വില നിയന്ത്രണം എടുത്തു കളഞ്ഞ സിംഗിൾ ബഞ്ച് ഇടക്കാല ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. കേന്ദ്ര സർക്കാരിൽ നിഷ്പിതമായ അധികാരത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. കേസ് ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സർക്കാർ ഉത്തരവ് ഡിസംബർ 15 നാണ് സിംഗിൾ ബഞ്ച് സ്റ്റേ ചെയ്തത്. കുപ്പിവെള്ളം കേരള അവശ്യ സാധന നിയന്ത്രണ നിയമത്തിന്റെ പരിധിയിലാക്കി വിജ്ഞാപനം ചെയ്തതും തടഞ്ഞു. സംസ്ഥാന സർക്കാരിന് ഇതിനുള്ള അധികാരമില്ലെന്നു പ്രഥമദൃഷ്ട്യാ വിലയിരുത്തിയായിരുന്നു നടപടി. കേരള പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ നൽകിയതുൾപ്പെടെ ഹർജികളിലാണു ജസ്റ്റിസ് പിവികുഞ്ഞിക്കൃഷ്ണൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.വെള്ളം നിറയ്ക്കുന്ന കുപ്പി, ബോട്ടിലുകളുടെ അടപ്പ്, ലേബല്‍ എന്നിവയുടെ നിര്‍മ്മാണത്തിന് വരുന്ന ചെലവ് ഭീമമാണെന്നും വില കുറച്ചത് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയെന്നുമായിരുന്നു കമ്പനികളുടെ വാദം
കുപ്പിവെള്ളത്തിന്റെ വില എങ്ങനെ നിയന്ത്രിക്കാൻ കഴിയുമെന്നു കേന്ദ്രസർക്കാർ 2 മാസത്തിനകം സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. സംസ്ഥാനത്ത് കുപ്പിവെള്ളത്തിനു പല വില ഈടാക്കുകയാണെന്നു കാണിച്ച് കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ നിവേദനം നൽകിയതിനെ തുടർന്ന് 2019 ജൂൺ 14 നാണു സർക്കാർ ഇതിനെ കേരള അവശ്യ സാധന നിയന്ത്രണ നിയമത്തിന്റെ പരിധിയിലാക്കിയത്. പിന്നീട് 13 രൂപ വിലയും നിശ്ചയിച്ചു. ഇതു രണ്ടും ചോദ്യം ചെയ്താണു ഹർജി.
ഭക്ഷ്യസാമഗ്രികൾ കേന്ദ്ര അവശ്യസാധന നിയമത്തിന്റെ പരിധിയിൽ വരുന്നതിനാൽ സംസ്ഥാനത്തിന് അധികാരമില്ല. സംസ്ഥാന–കേന്ദ്രസർക്കാരുകൾ ആലോചിച്ച് വില നിയന്ത്രണത്തിനുള്ള ശുപാർശ മുന്നോട്ടു വയ്ക്കണമെന്നുംകോടതി നിർദേശിച്ചു. കുടിവെള്ളം അല്ല, വെള്ളം കുപ്പിയിലാക്കിയ ഉൽപന്നത്തിന്റെ വിലയാണു നിയന്ത്രിക്കുന്നതെന്നു സർക്കാർ പറഞ്ഞെങ്കിലും കോടതി അംഗീകരിച്ചില്ല. ഭക്ഷ്യ സാമഗ്രികളുടെ വിലനിയന്ത്രണം നടപ്പാക്കേണ്ടതു കേന്ദ്ര സർക്കാരാണ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി 2011ൽ കൊണ്ടുവന്ന ചട്ടങ്ങളിൽ കുപ്പിവെള്ളം ഉൾപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
english summary; A division bench of the high court said that the state government does not have the power to fix the price of bottled water
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.