14 February 2026, Saturday

Related news

February 10, 2026
January 11, 2026
December 16, 2025
September 30, 2025
September 19, 2025
September 13, 2025
August 30, 2025
June 20, 2025
May 26, 2025
May 18, 2025

പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി; രണ്ടുപേർ അറസ്റ്റിൽ

Janayugom Webdesk
കു​ള​ത്തൂ​പ്പു​ഴ
March 28, 2025 4:34 pm

സ്കൂ​ള്‍ വി​ദ്യാ​ര്‍ത്ഥി​നി​യെ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. പ്ര​ണ​യാ​ഭ്യ​ര്‍ത്ഥ​ന നി​ര​സി​ച്ചതിനെത്തുടര്‍ന്നായിരുന്നു ഭീഷണി. കു​ള​ത്തൂ​പ്പു​ഴ സ്വദേശി ശ്രീ​ജി​ത്ത്(21), സു​ഹൃ​ത്തു് മ​ഹേ​ഷ്(26) എ​ന്നി​വ​രെ​യാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​ണ​യാ​ഭ്യ​ര്‍ത്ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ര്‍ന്ന് ശ്രീ​ജി​ത്ത് നി​ര​ന്ത​രം പെ​ണ്‍കു​ട്ടി​യെ ശ​ല്യം ചെ​യ്തി​രു​ന്നു. വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോടെ പെ​ണ്‍കു​ട്ടി​യു​ടെ മാ​താ​വ് പൊലീസില്‍ പ​രാ​തി​ നല്‍കുകയായിരുന്നു. തുടര്‍ന്ന് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് ശ്രീ​ജി​ത്തി​നെ താ​ക്കീ​ത് ന​ല്‍കി വിട്ടയച്ചിരുന്നു.

ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍കു​ട്ടി​യെ മ​ഹേ​ഷി​നൊ​പ്പ​മെ​ത്തി​യ ശ്രീ​ജി​ത്ത് ടൗ​ണി​ല്‍ വെച്ച് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും പെ​ട്രോ​ളൊ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പിന്നീട് പൊ​ലീ​സെ​ത്തി ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ല്‍നി​ന്ന് കു​പ്പി​യി​ല്‍ നി​റ​ച്ച് സൂ​ക്ഷി​ച്ചി​രു​ന്ന പെ​ട്രോ​ള്‍ പൊലീസ് ക​ണ്ടെ​ടു​ത്തിട്ടുണ്ട്. പ്രതികളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.