ഈ വർഷത്തെ യുഎൻ ജൈവവൈവിധ്യ ഉച്ചകോടിയുടെ ആതിഥേയ നഗരമായ മോൺട്രിയലിലെ തെരുവുകളിൽ ശനിയാഴ്ച നൂറുകണക്കിനാളുകൾ പക്ഷികളെപ്പോലെ വേഷമിട്ട് നിരത്തുകള്‍ കയ്യടക്കി.
മരവിപ്പിക്കുന്ന തണുപ്പിലും അവര്‍ അങ്ങനെ നിരത്തുകളിലിറങ്ങിയതിന് പിന്നില്‍ എന്താണെന്നാണ് ലോകമൊട്ടാകെ ചോദിച്ചത്. പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ ഒരു പുതിയ കരാർ ആവശ്യപ്പെട്ടാണ് ആക്ടിവിസ്റ്റുകളായ നിരവധിപേര്‍ നിരത്തുകളില്‍ ഇറങ്ങിയത്.
ദശലക്ഷത്തോളം സസ്യജന്തുജാലങ്ങള്‍ വംശനാശ ഭീഷണി നേരിടുകയാണ്. ഇവ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചാണ് പക്ഷികളുടെയും മരങ്ങളുടെയും രൂപം ധരിച്ച് ആക്ടിവിസ്റ്റുകള്‍ പ്രകടനം നടത്തിയത്. ഈ അടിയന്തരാവസ്ഥ നേരിടുന്നതില്‍ കോപ്പ്15 പരാജയമാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
Great to see so much colour, noise, creativity alongside so many @BirdLife_News partners at the #COP15 March for nature and human rights in Montreal today pic.twitter.com/savBAPoVvq
— Martin Harper (@martinBirdLife) December 10, 2022
ഉച്ചകോടിയിൽ 193 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ 24 ലക്ഷ്യങ്ങൾ പങ്കെടുത്തിരുന്നു. അതേസമയം കാലാവസ്ഥാ സംരക്ഷണത്തിലേക്ക് ലോകത്തിന് വലിയ പ്രതീക്ഷയൊന്നും നല്‍കാതെയാണ് ഉച്ചകോടി സമാപിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളിലെ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്നത് സംബന്ധിച്ച രൂപരേഖ കരടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നാശനഷ്ടം പരിഹരിക്കുന്നതിനായി സമ്പന്നരാജ്യങ്ങള്‍ നല്‍കേണ്ട പ്രത്യേക ഫണ്ട് ലഭ്യമാക്കണമെന്ന് സമ്മേളനത്തില്‍ രാജ്യങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
English Summary: A group of men in the streets as birds; What is behind it?
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.