22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
November 14, 2024
November 14, 2024
November 12, 2024
November 6, 2024
October 18, 2024
October 12, 2024
October 10, 2024
October 6, 2024
October 6, 2024

കാഴ്ച ശക്തികൂട്ടാന്‍ ദിവസവും ഒരു പേരയ്ക്ക

Janayugom Webdesk
August 3, 2022 6:08 pm

പേരയ്ക്ക ദിവസവും കഴിച്ചാല്‍ എന്താണ് സംഭവിക്കുക. ഒരു ഓറഞ്ചിനെക്കാള്‍ നാലിരിട്ടി വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നത് പേരയ്ക്കയിലാണ്. ആരോഗ്യ സംരക്ഷണത്തിന് പേരയ്ക്ക ഉത്തമമാണ്. ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ പേരയ്ക്കക്ക് സാധിക്കും. പൊട്ടാസ്യം, വൈറ്റമിന്‍ സി, എന്നിവ രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുകയും രക്തത്തിലുള്ള കൊഴിപ്പിനെ അടിയുന്നതിനെ തടയുകയും ചെയ്യും. ചുവപ്പ് കലര്‍ന്ന പേരയ്ക്ക ആരോഗ്യത്തിന് ഉത്തമമാണെന്ന് പറയുന്നു. 

വൈറ്റമിന്‍ സി ധാരാളം പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. പനി, ചുമ, ജലദോഷം എന്നിവ അകറ്റാനും പേരയ്ക്ക കഴിക്കുന്നത് ഉത്തമമാണെന്ന് പറയുന്നു. . ജ്യൂസായോ , സാലഡായോ ഭക്ഷണത്തിനോടൊപ്പം പേരയ്ക്ക കഴിക്കാം. പുരുഷന്‍മാരിലെ പ്രോസ്റ്റേറ്റ് കാന്‍സര്‍, സ്തനാര്‍ബുദം, സ്കിന്‍ കാന്‍സര്‍, വായിലുണ്ടാകുന്ന കാന്‍സറുകള്‍ എന്നിവ തടയാന്‍ പേരയ്ക്കക്ക് സാധിക്കും. കാഴ്ച ശക്തി നിലനിര്‍ത്താനുള്ള വൈറ്റമിന്‍ എ ഇതിനുള്ളിലുണ്ട്. 

Eng­lish Summary:A gua­va a day to strength­en eyesight
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.