2 May 2024, Thursday

Related news

April 3, 2024
March 20, 2024
March 10, 2024
March 6, 2024
February 28, 2024
February 23, 2024
February 17, 2024
February 12, 2024
February 11, 2024
February 11, 2024

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയിട്ടില്ല, വീഴ്ച പരിശോധിക്കും; വനംമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
February 17, 2024 10:33 am

ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ വയനാട്ടില്‍ ഉണ്ടാകുന്നുവെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. പോളിന്റെ മരണത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്നും വിദഗ്ധ ചികിത്സക്കുള്ള ക്രമീകരണം ചെയ്തിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.പോളിന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കും. അദ്ദേഹത്തെ കോഴിക്കോട് എത്തിക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടില്ല. എന്നാല്‍ കുടുംബത്തിന്റെ പരാതി പരിശോധിക്കുമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വയനാട്ടില്‍ ഉന്നതതല യോഗം ചേരും. മന്ത്രിതല സംഘം വയനാട് സന്ദര്‍ശിക്കും. ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാരേയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നും മന്ത്രിവ്യക്തമാക്കി. അതേസമയം ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ശ്രമം തുടരുന്നുവെന്നും ആനയെ പിടികൂടാന്‍ തന്നെയാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: A.K Saseen­dran react wild ele­phant attack
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.