ആറളം ആദിവാസി പുനരധിവാസ മേഖലയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇത്തവണ പ്ലസ് വൺ പ്ലസ് ടു വിഭാഗങ്ങളിൽ പരീക്ഷ എഴുതാതെ പുറത്തു നിൽക്കുന്നത് നിരവധി വിദ്യാർത്ഥികൾ. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ തുടർ പഠനം ലക്ഷ്യമിട്ട് 2019 ലാണ് ഇവിടെ പ്ലസ് വൺ പ്ലസ് ടു ബാച്ചുകൾ അനുവദിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ് വിഷയങ്ങളിൽ ആണ് ഇവിടെ അഡ്മിഷൻ നൽകിയത് നൽകിയത്. ആദ്യ ബാച്ചിൽ 70% പട്ടികവർഗ്ഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികളും 30% ജനറൽ വിഭാഗത്തിലുമുള്ള വിദ്യാർത്ഥികളാണ് ഇവിടെ അഡ്മിഷൻ നേടിയത്. രണ്ട് വിഷയങ്ങളിലും ആയി 130 വിദ്യാർത്ഥികൾക്കാണ് അഡ്മിഷൻ നൽകുക. 2019 ‑21 അധ്യായനവർഷം 38% ആയിരുന്നു വിജയം 21- 23 അധ്യായന വർഷം 35 ശതമാനവും 22 ‑24 അധ്യായന വർഷം 27 ശതമാനവും മാത്രമാണ് ഇവിടെ വിജയം ഉണ്ടായത്. വിദ്യാർത്ഥികളുടെ പരീക്ഷയെഴുത്തിന്റെ കണക്ക് ഇത്തവണ ഞെട്ടിക്കുന്നതാണ്. 2024 — 2026 അധ്യയന വർഷത്തെ അഡ്മിഷൻ 96 ആണ് ഇതിൽ മറ്റ് സ്കൂളുകളിലേക്ക് മാറിപ്പോയവർ കഴിച്ചാൽ 84 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. എന്നാൽ രജിസ്റ്റർ ചെയ്തവരിൽ 61 വിദ്യാർത്ഥികൾ മാത്രമാണ് പ്ലസ് വൺ വിഷയങ്ങളിൽ ഇത്തവണ പരീക്ഷ എഴുതുന്നത്. ഇതിൽ 10 പേർ സ്ക്രൈബ് ഹായ് പരീക്ഷ എഴുതുന്നവരാണ്.
മൂന്ന് പരീക്ഷ കഴിഞ്ഞതോടെ 23 കുട്ടികൾ പരീക്ഷയെഴുതാൻ എത്തിയില്ല ഇവരിൽ ഭൂരിഭാഗവും പുനരുധിവാസ മേഖലയിൽ താമസക്കാരാണ്. പ്ലസ് ടു വിഷയങ്ങളിലെ പരീക്ഷ കണക്കെടുത്ത് പരിശോധിച്ചാൽ 65 പേർ രജിസ്റ്റർ ചെയ്തവരിൽ 64 വിദ്യാർത്ഥികൾ മാത്രമാണ് പരീക്ഷ എഴുതുന്നത്. ആകെ അഡ്മിഷൻ 130 ആണെങ്കിലും പല കാരണങ്ങളാൽ വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്ന അവസ്ഥ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഉണ്ടായിട്ടുണ്ട്. 2023 — 25 അധ്യയന വർഷത്തെ ആകെ അഡ്മിഷൻ. 88 ആണ് അടിസ്ഥാന സൗകര്യത്തിന് കുറവും സ്ഥിരം അധ്യാപകരെ നിയമിക്കാത്തതും കുട്ടികൾ പരീക്ഷയ്ക്ക് എത്താത്തതും കൊഴിഞ്ഞുപോക്കിനും കാരണമായിട്ടുണ്ട്. 7 സീനിയർ അധ്യാപകരും ഒരു പ്രിൻസിപ്പാളും മൂന്ന് ജൂനിയർ അധ്യാപകരും അടക്കം 11 അധ്യാപകരെ ആണ് ഇവിടെ വേണ്ടത്. എന്നാൽ ആകെ ഒരു പ്രിൻസിപ്പൽ തസ്തിക സൃഷ്ടിച്ച് പ്രിൻസിപ്പാളിനെ നിയമിച്ചതല്ലാതെ സ്ഥിര അധ്യാപകരെ നിയമിക്കാൻ ഒരു നടപടിയും കൂടി ഉണ്ടായിട്ടില്ല സ്ഥിരം അധ്യാപകർ ഉണ്ടായിട്ടുണ്ടെങ്കിൽ കുട്ടികളെ യഥാസമയം സ്കൂളിൽ എത്തിക്കാനും അവർക്ക് ആവശ്യമായ പഠന സംവിധാനം യഥാസമയം ഒരുക്കാനും കഴിയും എന്ന കാര്യത്തിൽ തർക്കമില്ല താൽക്കാലിക അധ്യാപകർ അവരുടെ കഴിവിന്റെ പരമാവധി പരിശ്രമിച്ച് കുട്ടികളെ സ്കൂളിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും കഴിയാറില്ല പത്താം ക്ലാസ് പരീക്ഷാ സമയത്ത് ഇവിടെ കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിക്കാറുണ്ട് ഇത്തവണയും അത് നടന്നു വരുന്നു ഈ മാതൃകയിൽ ഹയർ സെക്കൻഡറി വിഭാഗത്തിലും പരീക്ഷ കാലത്തെങ്കിലും കുട്ടികൾക്ക് ക്യാമ്പ് സംഘടിപ്പിച്ച് മുഴുവൻ കുട്ടികളെയും പരീക്ഷയെഴുതിക്കാനാവശ്യമായ ഇടപെടൽ ഹയർ സെക്കൻഡറി വിഭാഗം മേധാവികളുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. പ്ലസ് വൺ കൊമേഴ്സ് വിഷയങ്ങൾ പഠിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യത്തിന്റെ കുറവ് എടുത്തുപറയേണ്ടതാണ്. ലാബ് സൗകര്യങ്ങളോ കെട്ടിട സൗകര്യങ്ങളോ ഒരുക്കാൻ ഇതുവരെ ആയിട്ടില്ല. ഹയർസെക്കൻഡറി വിഭാഗത്തിനായി കോടികൾ മുടക്കി കെട്ടിടം പണി പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അവിടെ ക്ലാസുകൾ ആരംഭിക്കൻ ആവശ്യമായ ഒരു ഇടപെടലും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. പരീഷക്കാലമായതോടെ താൽക്കാലിക അധ്യാപകരുടെ സേവനം അവസാനിച്ചു. എന്നാലും അവർ ചിലരൊക്കെ വേദന ഇല്ലാതെ സ്കൂളിലെത്തി വിദ്യാർത്ഥികളെ പരീക്ഷക്കൊരുക്കുന്നതിന് വേണ്ടിയിട്ടുള്ള ഇടപെടൽ ഇപ്പോഴും നടത്തിവരുന്നുണ്ട്. 2020ൽ പ്രിൻസിപ്പൽ തസ്തിക സൃഷ്ടിച്ച പ്രിൻസിപ്പാലിനെ നിയമിച്ചില്ലെങ്കിലും ആറുമാസം കൊണ്ട് പ്രിൻസിപ്പൽ റിട്ടയർമെന്റ് ചെയ്ത് പോവുകയായിരുന്നു. പിന്നീട് ആദ്യമുണ്ടായത് പോലെ ഹൈസ്കൂൾ ഹെഡ്മാസ്റ്റർക്ക് പ്രിൻസിപ്പാളിന്റെ അധിക ചുമതല നൽകിയാണ് ഹയർസെക്കൻഡറി വിഭാഗത്തിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോയത്. പിന്നീട് വീണ്ടും പ്രിൻസിപ്പൽ സ്ഥലം മാറി ഇവിടെ എത്തിയെങ്കിലും അദ്ദേഹവും അധികകാലം ഇവിടെ ഉണ്ടായില്ല വീണ്ടും പഴയപടി തന്നെ. നിലവിൽ പ്രിൻസിപ്പാൾ ഉണ്ടെങ്കിലും അദ്ദേഹത്തിനും സ്ഥലംമാറ്റം ലഭിച്ചിരിക്കുകയാണ്. പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ തുടർപഠനം ലക്ഷ്യമിട്ട് ആരംഭിച്ച ഹയർ സെക്കൻഡറിയിലെ ഇന്നത്തെ അവസ്ഥയാണ് ഇവിടെ വിവരിച്ചത്. അധികാരികൾ എത്രയും പെട്ടെന്ന് കണ്ണുതുറന്ന് അധ്യാപക തസ്തിക സൃഷ്ടിച്ച സ്ഥിരം അധ്യാപകരെ നിയമിക്കുകയും സ്ഥാപനത്തോട് കൂറും പ്രതിജ്ഞാഭദ്ധതിയും ഉള്ള പ്രിൻസിപ്പാളിനെയും ജീവനക്കാരെയും നിയമിച്ച് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തെ കരകയറ്റണമെന്ന് ആവശ്യം ശക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.