അടുത്തിടെയാണ് വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം ഇന്തോനേഷ്യ പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ നിയമം രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പൊളിച്ചെഴുത്ത് നടത്തിയിരിക്കുകയാണ് ഇന്തോനേഷ്യ ഭരണകൂടം. വിദേശികള്‍ക്ക് ഈ നിയമം ബാധകമല്ലെന്നാണ് രാജ്യം അറിയിച്ചിരിക്കുന്നത്.
വിവാഹിതാരാകാത്ത, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ അനുവദിക്കുന്ന നിയമം കഴിഞ്ഞ ആഴ്ചയാണ് ഇന്തോനേഷ്യ പാസാക്കിയത്. അവിവാഹിതരായ ദമ്പതികള്‍ ഒരുമിച്ച് താമസിക്കുന്നതിന് ആറ് മാസം തടവും ശിക്ഷ ലഭിക്കും. 2019ല്‍ 16 ദശലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഇന്തോനേഷ്യയിലെത്തിയത്. പുതിയ നിയമം വരുന്നതോടെ രാജ്യത്തേക്ക് വിദേശികളുടെ വരവ് കുറയുമെന്നാണ് വിശദീകരണം. ഡെപ്യൂട്ടി നിയമ-മനുഷ്യാവകാശ മന്ത്രി എഡ്വേര്‍ഡ് ഒമര്‍ ഷെരീഫ് ഹിയാരിജ് ആണ് ഇക്കാര്യം അറിയിച്ചത്.
English Summary : A law that criminalized extramarital sex; tourists won’t be charged under law
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.