7 January 2026, Wednesday

Related news

December 17, 2025
December 16, 2025
December 12, 2025
December 9, 2025
October 17, 2025
October 7, 2025
September 4, 2025
August 10, 2025
May 16, 2025
April 7, 2025

കുറഞ്ഞ ശിക്ഷ തെറ്റായ സന്ദേശം നല്‍കും; പരിപൂര്‍ണ നീതി കിട്ടിയില്ലെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

Janayugom Webdesk
കൊച്ചി
December 12, 2025 10:17 pm

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളെ 20 വര്‍ഷം തടവിന് ശിക്ഷിച്ച എറണാകുളം സെഷന്‍സ് കോടതിയുടെ വിധിയില്‍ പരിപൂര്‍ണമായ നീതി കിട്ടിയില്ലെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. വി അജകുമാര്‍. ഗൂഢാലോചനയിലൂടെ കുറ്റകൃത്യം നടത്തിയ പ്രതികള്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കും. പാര്‍ലമെന്റ് നിശ്ചയിച്ച മിനിമം ശിക്ഷയാണ് കോടതി വിധിച്ചത്. ഇത് കോടതിയുടെ ഔദാര്യമല്ല, പ്രോസിക്യൂഷന്റെ അവകാശമാണ്. കുറഞ്ഞത് 20 വര്‍ഷം എന്നാല്‍ അതിന് മുകളില്‍ എത്രവേണമെങ്കില്‍ കോടതിക്ക് ശിക്ഷിക്കാമായിരുന്നു. വിചാരണകോടതിയില്‍ നിന്ന് പരിപൂര്‍ണ നീതി കിട്ടിയില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അഡ്വ. വി അജകുമാര്‍ അറിയിച്ചു.

കേസിന്റെ നടത്തിപ്പില്‍ നിരാശയില്ല, വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുമെന്നും സ്‌പെഷ്യല്‍ പ്രോസികൂട്ടര്‍ അറിയിച്ചു. തെളിവുകള്‍ സമര്‍പ്പിക്കാത്തത് കൊണ്ടല്ല, തെളിവുകള്‍ സ്വീകരിക്കാതെ പോവുകയാണ് ഉണ്ടായത്. എട്ടാം പ്രതിയെ വിട്ടുപോയതിനുള്ള കാരണം ഉള്‍പ്പെടെ വിധി പകര്‍പ്പ് കിട്ടിയ ശേഷം മാത്രമാകും വ്യക്തമാവുക എന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 7, 2026
January 7, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.