22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 9, 2024
August 23, 2024
July 14, 2024
June 12, 2024
April 29, 2024
April 19, 2024
February 16, 2024
January 19, 2024
January 13, 2024
December 27, 2023

വൈദ്യനെന്ന വ്യാജേന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീ ഡിപ്പിച്ചു; പ്രതിക്ക് 40 വർഷം കഠിന തടവും പിഴയും

Janayugom Webdesk
ചങ്ങനാശേരി
November 22, 2022 12:51 pm

വൈദ്യനെന്ന വ്യാജേന ചികിത്സയ്ക്കാൻ എത്തി ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും. ചങ്ങനാശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഫാസ്റ്റ് ട്രാക്ക് ജഡ്ജ് ജി പി ജയകൃഷ്ണൻ വിധി പ്രസ്താവിച്ചത്. പത്തനംതിട്ട തിരുവല്ല പരുമല തിക്കപുഴ കല്‍ല്പറമ്പിൽ വീട്ടിൽ ജ്ഞാനദാസിനെയാണ് ശിക്ഷിച്ചത്.

2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ബാലികയുടെ കുടുംബത്തിൽ നിന്നും വൻ തുക പല പ്രാവശ്യം കൈപ്പറ്റിയതായും കുടുംബം പ്രതിക്കെതിരെ ആരോപണം ഉയർത്തിയിരുന്നു. പിഴത്തുകയും ഇരയ്ക്ക് നൽകണം. തുക നൽകാത്തപക്ഷം ആറു വർഷം കൂടി ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 29 സാക്ഷികളെയും 27 പ്രമാണങ്ങൾ 13 തൊണ്ടികൾ എന്നിവ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ട് അഡ്വ.പി എസ് മനോജ് ഹാജരായി. കേസിന്റെ അന്വേഷണ ചുമതല ചങ്ങനാശേരി സി ഐ പി വി മനോജ് കുമാറിനായിരുന്നു.

Eng­lish Sum­ma­ry: A minor girl was molest­ed by pre­tend­ing to be a doc­tor; 40 years rig­or­ous impris­on­ment and fine for the accused

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.