22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 9, 2024
October 26, 2024
October 19, 2024
October 17, 2024
October 11, 2024
October 10, 2024
September 21, 2024
September 12, 2024
September 7, 2024
September 4, 2024

വായില്‍ തുണിതിരുകി അമ്മയെ ലൈംഗിക പീഡനത്തിനിരയാക്കി മകന്‍; പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും

Janayugom Webdesk
കര്‍ണ്ണാടക
January 15, 2022 5:55 pm

കര്‍ണാടകയില്‍ അമ്മയെ മകന്‍ ബലാത്സംഗം ചെയ്തു. കര്‍ണ്ണാടക പുത്തുൂര്‍ താലൂക്കിലെ കേടമ്പാടിയിലാണ് ഞെട്ടിച്ച സംഭവം ഉണ്ടായിരിക്കുന്നത്. മകനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

പ്രതിയുടെ ലൈംഗികാതിക്രമത്തിന് ശേഷം അവശയായ അമ്മയെ പുത്തുൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. ആശുപത്രിയില്‍ വെച്ചാണ് 58കാരിയായ അമ്മ പൊലീസില്‍ പരാതി നല്‍കിയത്.

ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമ്മയും പ്രതിയായ മകനും ഒരേ വീട്ടിലാണ് താമസം. ഉറങ്ങാന്‍ കിടന്ന അമ്മയെ രാത്രി ബലാത്സംഗം ചെയ്തു. തൊട്ടടുത്ത ദിവസം വെളുപ്പിന് ഇയാള്‍ അമ്മയെ പിന്നെയും പീഡിപ്പിച്ചിരുന്നു. പീ‍ഡനം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മയുടെ വായില്‍ തുണി തിരുകുകയും സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഐ.പി.സി സെക്ഷന്‍ 362 (2), 506 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിക്കെതിരെ കേസ് ഫയല്‍ ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry : A moth­er in Kar­nata­ka was raped by her son

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.