കൊല്ലംകാവ് അമ്മയും മകളും കിണറ്റില്‍ വീണു. ഇന്ന് രാവിലെ 11.30യോടെയാണ് സംഭവം. തത്തൻകോട് നസീറിന്റെ ഉടമസ്ഥതയിലുള്ള പൈനാപ്പിൾ എസ്റ്റേറ്റിൽ താമസിക്കുന്ന സബീനയും മകളുമാണ് കിണറുകളില്‍ വീണത്. മകൾ ഫൗസിയ വീടിന് സമീപത്തുള്ള കിണറ്റിൽ വീണ ശബ്ദം കേട്ട് ഓടിയ സബീന കാൽവഴുതി താഴെതട്ടിലുള്ള മറ്റൊരു കിണറ്റിൽ വീഴുകയായിരുന്നു. സ്ഥലത്തേക്ക് ബഹളം കേട്ട് എത്തിയ തൊഴിലാളികളാണ് ഫൗസിയയെ രക്ഷിച്ചെങ്കിലും എട്ടടി വ്യാസവും പത്തടിയോളം വെള്ളവുമുള്ള ചവിട്ട് തൊടിയില്ലാത്തതും മായ കിണറ്റിൽ അകപ്പെട്ട സബീന യെ രക്ഷിക്കാനിറങ്ങാൻ കഴിഞ്ഞില്ല.
നെടുമങ്ങാട് നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശിവരാജന്റെ നേതൃത്വത്തിൽ അഗ്നിശമന സേന എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രദീഷ് കിണറ്റിൽ ഇറങ്ങിയാണ് സബീനയെ കയറ്റുകയും തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് അമ്മയെയും മകളെയും നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തത്.ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ വിപിൻ, നിസ്സാം, മനോജ്, അരുൺ ഹോം ഗാർഡ് അജി, സതീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിലുണ്ടായിരുന്നവര്‍.
English Summary:A mother who ran to save her daughter who fell into a well fell into another well
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.