22 January 2026, Thursday

Related news

January 19, 2025
October 14, 2024
November 8, 2023
August 16, 2023
July 15, 2023
June 30, 2023
April 2, 2023
February 21, 2023
February 15, 2023

പശുമോഷണം ആരോപിച്ച് മാനസിക അസ്വാസ്ഥ്യം നേരിടുന്ന മുസ്ലിം യുവാവിനെ അടിച്ചുകൊന്നു

Janayugom Webdesk
ദിസ്‌പുർ
August 16, 2023 9:34 am

പശുവിനെ മോഷ്ടിച്ചെന്ന്‌ ആരോപിച്ച്‌ അസമിൽ മാനസിക അസ്വാസ്ഥ്യം നേരിടുന്ന മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. അസമിലെ ഹോജായി ജില്ലയിലാണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. ബാമുൻഗാവ്‌ സ്വദേശി ഹിഫ്‌സുൽ റഹ്‌മാനാ (40)ണ്‌ കൊല്ലപ്പെട്ടത്‌. 

ഗോസംരക്ഷകരാണ് പശുവിനെ കടത്തിയെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചതെന്നും സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായതായും പൊലീസ് പറഞ്ഞു. സംശയത്തിന്റെ പിന്‍ബലത്തില്‍ യുവാവിനെ ആക്രമിച്ച് അവശനാക്കിയ ശേഷം പശുക്കടത്ത് നടത്തിയ ആളെ പിടികൂടിയിട്ടുണ്ടെന്ന് അക്രമികള്‍ തന്നെ വിളിച്ചുപറയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വരം അറിഞ്ഞ്‌ സ്ഥലത്തെത്തിയപ്പോൾ യുവാവ്‌ അബോധാവസ്ഥയിലായിരുന്നെന്ന്‌ പൊലീസ്‌ ഉദ്യോഗസ്ഥർ പറഞ്ഞു. ഹിഫ്‌സുൽ റഹ്‌മാന്റെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ പൊലീസ്‌ കേസെടുത്തത്‌. 

Eng­lish Sum­ma­ry: A Mus­lim youth who was suf­fer­ing from men­tal dis­or­der after being accused of cow theft was beat­en to death

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.