23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 7, 2021
November 17, 2021
November 16, 2021
November 15, 2021
November 14, 2021
November 13, 2021
November 12, 2021
November 11, 2021
November 5, 2021

ഏറ്റവും ചെലവുകുറഞ്ഞ പ്രതിരോധ മരുന്ന്; കോവിഡിനെ പ്രതിരോധിക്കാന്‍ ഇനി ഇത് മതി,പുതിയ കണ്ടെത്തല്‍.…..

Janayugom Webdesk
പെൻസിൽവാനിയ
December 7, 2021 2:07 pm

കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ച്യൂയിങ്ഗം വികസിപ്പിച്ച് യുഎസ് ഗവേഷക സംഘം.ഇതു സംബന്ധിച്ച പഠനം മോളികുലാര്‍ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്. രോഗവ്യാപനത്തിന്റെ ഉറവിടത്തെ തടസപ്പെടുത്തുന്ന സസ്യനിര്‍മ്മിത പ്രോട്ടീനുകള്‍ ഉള്‍പ്പെടുത്തിയാണ് ച്യൂയിങ്ഗം വികസിപ്പിച്ചതെന്ന് പെന്‍സില്‍വാനിയ യൂണിവാഴ്‌സിറ്റിയിലെ ഹെന്റി ഡാനിയേല്‍ പറഞ്ഞു. കോവിഡ് രംഗത്തെ ഏറ്റവും ചെലവുകുറഞ്ഞ പ്രതിരോധ മരുന്നായിരിക്കും ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്.

കോവിഡ് വൈറസ് പകരുന്നതിൽ ഉമിനീർ ഗ്രന്ഥികൾക്ക് പ്രധാന പങ്കാണ് ഉള്ളത്. ച്യൂയിങ്ഗം കഴിക്കുമ്പോള്‍ വൈറസിനെ ഉമിനീരില്‍ വെച്ച് നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. ച്യൂയിങ്ഗം കഴിക്കുന്നതിലൂടെ ഉമിനീരിലെ വൈറസ് സാന്നിധ്യം കുറച്ച് കൊവിഡ് പകരാനുളള സാധ്യത കുറക്കുകയാണ് ചെയ്യുന്നത്.

വൈറസുകള്‍ കോശങ്ങളിലെത്തുന്നത് തടയാന്‍ ച്യൂയിങ്ഗത്തിന് സാധിക്കും. രോഗികളെ പരിചരിക്കുവന്നവരെ കോവിഡ് ബാധയില്‍ നിന്ന് രക്ഷിക്കാനും ച്യൂയിങ് ഗം ഉപയോഗിക്കാം. ച്യൂയിങ്ഗം ഉപയോഗിച്ചുകൊണ്ടുളള പരീക്ഷണം കോവിഡ് രോഗികളില്‍ നടത്താനുളള അനുമതിക്കായി കാത്തിരിക്കുകയാണ് ഗവേഷകര്‍.
eng­lish sum­ma­ry; A plant-based chew­ing gum that ‘traps’ coronavirus
you may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.