ഇട്ടിവ ചടയമംഗലം പഞ്ചായത്തുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കൊച്ചാലും മൂട് — കുന്നുംപുറം കോളനി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു. കൊച്ചാലും മൂട് കിഴുതോണി അംഗൻവാടി കോളനി റോഡ് വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്. നൂറുകണക്കിന് വീടുകളും പട്ടികജാതി കോളനിയും അടക്കമുള്ള കുന്നുംപുറത്തേക്ക് ഉള്ള ഏക മാർഗമാണ് ഈ റോഡ്. പഞ്ചായത്ത് അധികൃതർക്കും മറ്റും നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിട്ടും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിലാണ് പ്രതിഷേധത്തിലേക്ക് നാട്ടുകാർ നീങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.