25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

January 26, 2024
October 20, 2023
October 16, 2023
September 22, 2023
September 19, 2023
September 5, 2023
September 1, 2023
July 23, 2023
June 26, 2023
April 25, 2023

കടലുണ്ടിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Janayugom Webdesk
മഞ്ചേരി
September 22, 2023 10:01 pm

കോഴിക്കോട് കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. ആനക്കയം പെരുമ്പലത്ത് കടലുണ്ടി പുഴയില്‍ കുളിക്കുന്നതിനിടെയാണ് മമ്പാട് സ്വദേശി മൂര്‍ക്കന്‍ വീട്ടില്‍ അബ്ദുള്ള കുട്ടിയുടെ മകന്‍ മുഹമ്മദ് ഷിഹാന്‍ (20) ഒഴുക്കില്‍പ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ കുടുംബത്തോടൊപ്പം ഉമ്മയുടെ സഹോദരിയുടെ വീട്ടില്‍ വിരുന്ന് വന്നതായിരുന്നു ഷിഹാന്‍. ഉച്ചയ്ക്ക് 3.30ഓടെ പള്ളിപ്പടിക്കടവിലെ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. നീന്തലറിയാത്ത ഷിഹാനെ കൂടെയുണ്ടായിരുന്ന സഹോദരങ്ങള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കില്‍പ്പെട്ട് കാണാതായി. മഞ്ചേരി അഗ്നിരക്ഷസേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഷിഹാനെ കണ്ടെത്തിയത്. ഉടനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മോര്‍ച്ചറിയിൽ. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Eng­lish Sum­ma­ry: A stu­dent who took a bath in Kadu­lun­di was swept away and died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.