3 May 2024, Friday

Related news

January 26, 2024
October 20, 2023
October 16, 2023
September 22, 2023
September 19, 2023
September 5, 2023
September 1, 2023
July 23, 2023
June 26, 2023
April 25, 2023

ട്യൂഷന് പോയ സഹോദരങ്ങള്‍ മുങ്ങിമരിച്ച നിലയില്‍

Janayugom Webdesk
കോഴിക്കോട്
July 23, 2023 7:54 pm

താമരശ്ശേരിയിൽ സഹോദരങ്ങളായ രണ്ടു കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. താമരശ്ശേരിയ്ക് സമീപം കോരങ്ങാട് ന്യൂ ഹോട്ടൽ ജീവനക്കാരൻ വട്ടക്കുരു അബ്ദുൽ ജലീലിന്റെ മക്കളായ മുഹമ്മദ് ആദി (13) , മുഹമ്മദ് ആഷിർ (7) എന്നിവരാണ് മരിച്ചത്. കുട്ടികൾ ട്യൂഷന് പോകുന്ന വീടിന് സമീപത്ത് കക്കൂസ് നിർമാണത്തിന് വേണ്ടി കുഴിച്ച വെള്ളം കെട്ടി നിൽക്കുന്ന കുഴിയിലാണ് വീണത്.

ട്യൂഷന് പോയ കുട്ടികൾ ടീച്ചറുടെ അടുത്തെത്താതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. കുഴിയുടെ കരയിൽ ചെരുപ്പും പുസ്തകവും കണ്ടെതിനെ തുടർന്ന് കുഴിയിൽ തിരയുകയായിരുന്നു. മാതാവ് : നജീറ.

Eng­lish Sum­ma­ry: Broth­ers who went for tuition drowned to death

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.