2 May 2024, Thursday

Related news

January 26, 2024
October 20, 2023
October 16, 2023
September 22, 2023
September 19, 2023
September 5, 2023
September 1, 2023
July 23, 2023
June 26, 2023
April 25, 2023

പീച്ചി ഡാം അപകടം: കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു

Janayugom Webdesk
തൃശ്ശൂര്‍
September 5, 2023 4:53 pm

തൃശ്ശൂര്‍ പീച്ചി ആനവാരിയിൽ തോണി മറിഞ്ഞ് കാണാതായ മൂന്ന് യുവാക്കാളില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. വാണിയംപാറ കൊള്ളിക്കാട് സ്വദേശി തെക്കേപൂത്തന്‍ പുരയില്‍ വീട്ടില്‍ 21 വയസ്സുള്ള അജിത്ത്, കൊട്ടിശ്ശേരി കുടിയില്‍ വീട്ടില്‍ 26 വയസ്സുള്ള വിപിന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. പീച്ചി ഡാമിന്റെ വ്യഷ്ടിപ്രദേശമായ ആനവാരിയില്‍ ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം ഉണ്ടായത്.

വഞ്ചി മറിഞ്ഞ് നാല് യൂവാക്കളില്‍ മുന്ന് പേരെ കാണാതാവുകയായിരുന്നു. ഒരാള്‍ നീന്തി കരയിലെത്തി. കൊള്ളിക്കാട് സ്വദേശി ശിവപ്രസാദാണ് നീന്തി കരയിലെത്തിയത്. ഇയാള്‍ അറിയിച്ചതനുസരിച്ചാണ് മുന്ന് പേരെ കാണാതായ വിവരം പുറം ലോകം അറിയുന്നത്. കാണാതായ കൊള്ളിക്കാട് സ്വദേശി നൗഷാദിനായി എൻ ഡി ആർ എഫിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ തെരച്ചിൽ തുടരുകയാണ്.

Eng­lish Sum­ma­ry: Peachy Dam acci­dent: Bod­ies of two miss­ing per­sons recovered

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.