23 January 2026, Friday

Related news

December 16, 2025
December 16, 2025
November 22, 2025
November 3, 2025
September 12, 2025
August 26, 2025
August 5, 2025
July 23, 2025
July 5, 2025
June 30, 2025

റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് ഊഷ്മള സ്വീകരണം

Janayugom Webdesk
തിരുവനന്തപുരം
March 14, 2025 10:44 pm

റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ എംഎന്‍ സ്മാരകത്തിലെത്തി സിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍ മോസ്കോ സിറ്റി ഡൂമ നേതാക്കളായ സുബ്രിലിന്‍ നികോളെ (സിപിആര്‍എഫ് സെന്‍ട്രല്‍ കമ്മിറ്റി അംഗം), ടിമോക്കോ സെർഗേ എന്നിവരാണ് ഇന്നലെ രാവിലെ സിപിഐ സംസ്ഥാന കൗണ്‍സില്‍ ആസ്ഥാനത്തെത്തിയത്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്വീകരിച്ചു. 

റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെന്നഡി സുഗാനോവ് ഒപ്പിട്ട പാര്‍ട്ടി കാര്‍ഡും ബാഡ്ജും സുബ്രിലിന്‍ നികോളെ ബിനോയ് വിശ്വത്തിന് സമ്മാനിച്ചു. സിപിഐയുടെ നൂറാം വാര്‍ഷികം ആലേഖനം ചെയ്ത പേനയും പാര്‍ട്ടി പ്രസിദ്ധീകരണങ്ങളായ ജനയുഗത്തിന്റെയും നവയുഗത്തിന്റെയും കോപ്പികളും ഉള്‍പ്പെടെ ഉപഹാരങ്ങള്‍ ബിനോയ് വിശ്വം റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് സമ്മാനിച്ചു. വൈകിട്ട് സിപിഐ നേതൃത്വത്തില്‍ ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ നടന്ന സ്വീകരണ സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ഭക്ഷ്യമന്ത്രി ജി ആർ അനില്‍ അധ്യക്ഷത വഹിച്ചു. കൃഷി മന്ത്രി പി പ്രസാദ് ഉപഹാരങ്ങൾ നൽകി. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവരും പങ്കെടുത്തു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ നന്ദിയും പറഞ്ഞു.
ജനയുഗത്തിന്റെ ഹെഡ് ഓഫിസും റഷ്യന്‍ നേതാക്കള്‍ സന്ദര്‍ശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.